• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശുദ്ധജല സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്‍ കീ ബാത്ത്

  • By S Swetha

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്‍ കീ ബാത്തില്‍ ശുദ്ധജല സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തോടുള്ള പ്രതിമാസ റേഡിയോ പ്രക്ഷേപണം പുനരാരംഭിച്ച മോദി ജലസ്രോതസ്സുകള്‍ നിയമാനുസൃതമായി ഉപയോഗിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്വച്ഛത (ശുചിത്വം) പോലെ തന്നെ ഇന്ത്യയിലെ ശുദ്ധജല സംരക്ഷണവും ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റണമെന്നും അതില്‍ പങ്കാളികളാകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇന്ത്യയിലെ പ്രധാന നഗരങ്ങളെല്ലാം വരള്‍ച്ച ബാധിച്ച സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സഹായം അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്. പ്രധാന ജലസംഭരണികളെല്ലാം വറ്റിവരണ്ടതോടെ ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങള്‍ വലിയ തോതിലൊരു ജലദൗര്‍ലഭ്യം നേരിടുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജീവനക്കാരെ താലിബാന്‍ കൊലപ്പെടുത്തി: സംഭവം ദക്ഷിണ അഫ്ഗാനിസ്താനിൽ

വെല്ലുവിളികളെ നേരിടാന്‍ ജനങ്ങള്‍ കൂട്ടായ ശ്രമം നടത്തിയാല്‍ രാജ്യത്തിന് വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''നമ്മളെല്ലാവരും ചേര്‍ന്ന് കഠിനാധ്വാനം ചെയ്യുമ്പോള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികള്‍ പോലും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും,'' രാജ്യത്തെ ജലദൗര്‍ലഭ്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജലസംരക്ഷണത്തില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ജലസംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്ന് ചലച്ചിത്ര വ്യവസായം, കായികതാരങ്ങള്‍, മാധ്യമങ്ങള്‍, സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍ എന്നിവരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ക്രിയേറ്റീവ് കാമ്പെയ്നുകള്‍ ഉപയോഗിച്ച് ഇത് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ജന്‍ശക്തി ഫോര്‍ ജല്‍ശക്തി എന്ന ടാഗ് ഉപയോഗിച്ച് ജലസംരക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങളും പ്രവര്‍ത്തനങ്ങളും പങ്കുവെക്കണമെന്നും ഓരോ തുള്ളി ജലത്തെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ജലസംരക്ഷണത്തിനു പുറമേ യോഗയുടെ പ്രാധാന്യവും പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു. അന്താരാഷ്ട്ര യോഗ ദിനം ഇന്ത്യയിലും വിദേശത്തും വലിയ ആവേശത്തോടെയാണ് അടയാളപ്പെടുത്തിയതെന്നും ആരോഗ്യമുള്ള ആളുകള്‍ ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നു, യോഗ ഇത് ഉറപ്പാക്കുന്നു, ''പ്രധാനമന്ത്രി മോദി തന്റെ മാന്‍ കി ബാത്ത് പ്രസംഗത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുസ്തകങ്ങള്‍ വായിക്കാന്‍ ആരംഭിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആളുകള്‍ വായിച്ച നല്ല പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. 'ഇത് എല്ലാവരോടും എന്റെ അഭ്യര്‍ത്ഥനയാണ്, ദയവായി കുറച്ച് സമയം വായനയ്ക്കായി നീക്കിവയ്ക്കുക. നിങ്ങള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ച് 'നരേന്ദ്ര മോദി മൊബൈല്‍ ആപ്പില്‍' സംസാരിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. നമ്മള്‍ വായിച്ച നല്ല പുസ്തകങ്ങളെക്കുറിച്ചും എന്തുകൊണ്ടാണ് പുസ്തകങ്ങള്‍ ഇഷ്ടപ്പെട്ടതെന്നതിനെക്കുറിച്ചും നമുക്ക് ചര്‍ച്ച നടത്താം, 'അദ്ദേഹം മാന്‍ കി ബാത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്ത് പോരാടിയവരെയും പ്രധാനമന്ത്രി മോദി തന്റെ മന്‍ കി ബാത്ത് പ്രസംഗത്തില്‍ അനുസ്മരിച്ചു.

English summary
Mann Ki baat highlights importance to protect clean water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X