• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മന് കീ ബാത്ത്: ശക്തമായി തിരിച്ചടിക്കാന്‍ അറിയാം; ചൈനക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില അയല്‍ക്കാര്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ഇന്ത്യയുടെ മണ്ണില്‍ കണ്ണുവച്ചവര്‍ക്ക് ഉചിതമായി മറുപടി നല്‍കും. അതിര്‍ത്തി കാക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കി ബാത്ത് വഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിക്കാന്‍ രാജ്യത്തിന് അറിയാം. സൈനികരുടെ ത്യാഗം രാജ്യത്തിന് പ്രചോദനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ നമ്മുടെ ഭൂമിയിലേക്ക് കണ്ണുവെച്ചാല്‍ അതിനെ ശക്തമായി നേരിടാന്‍ ഇന്ത്യക്ക് അറിയാം. രാജ്യത്തിന്‍റെ അതിര്‍ത്തിയും അഖണ്ഡതയും കാത്തുസൂക്ഷിാന്‍ ഇന്ത്യ എത്രത്തോളം പ്രതിജ്ഞാബന്ധമാണെന്ന് ലോക രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായെന്നും മോദി പറഞ്ഞു.

cmsvideo
  ഇത്ര മണ്ടന്മാരായിരുന്നോ ബിജെപി നേതാക്കള്‍ | Oneindia Malayalam

  ധീരരായ രക്തസാക്ഷികള്‍ക്ക് രാജ്യം പ്രണാമം അര്‍പ്പിക്കുന്നു. അവര്‍ എപ്പോഴും ഇന്ത്യയെ സുരക്ഷിതമായി കാത്തു സൂക്ഷിക്കുന്നു. ആ ധീരത എപ്പോഴും ഓര്‍മ്മിക്കപ്പെടും. ലഡാക്കില്‍ നമ്മെ വെല്ലുവിളിച്ചവര്‍ക്ക് മതിയായ മറുപടി നല്‍കിയിട്ടുണ്ട്. ധീരന്‍മാരായ നമ്മുടെ പട്ടാളക്കാര്‍ വീരമൃത്യ വരിച്ചെങ്കിലും എതിരാളികളെ വിജയിക്കാന്‍ അനുവദിച്ചിട്ടില്ല. അവരുടെ നഷ്ടത്തിന്‍റെ വേദന നാം അനുഭവിക്കുന്നു. അവരുടെ ധീരത ഇന്ത്യയുടെ ശക്തിയാണെന്നം പ്രധാനമന്ത്രി പറഞ്ഞു.

  വെല്ലുവിളികള്‍ എപ്പോള്‍ തീരുമെന്നാണ് ആളുകള്‍ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നത്. 2020 നിരവധി വെല്ലുവിളികളുടെ ഒരു വര്‍ഷമാണെന്നാണ് ആളുകള്‍ കരുതുന്നത്. നിരവധി വെല്ലുവിളികള്‍ ഉണ്ടാകാം. പക്ഷ നമ്മള്‍ എല്ലായ്പ്പോഴും അതിനെ വിജയകരമായി മറികടക്കുന്നുവെന്നാണ് നമ്മുടെ ചരിത്രം വ്യക്തമാക്കുന്നത്. വെല്ലുവിളികള്‍ക്ക് ശേഷം നമ്മള്‍ കൂടുതല്‍ ശക്തരായിട്ടുണ്ട്. ശക്തമായ സാംസ്‌കാരിക ധര്‍മ്മചിന്തയാല്‍ നയിക്കപ്പെടുന്ന ഇന്ത്യ വെല്ലുവിളികളെ വിജയമാക്കി മാറ്റി. ഇത്തവണയും അത് തന്നെ സംഭവിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

  ലോക്ക്ഡൗണ്‍ കാലത്തേക്കാള്‍ നമ്മള്‍ അണ്‍ലോക്ക് ഘട്ടത്തില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണം. മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും എല്ലാവരും തയ്യാറാകണം. മഴക്കാലത്ത് ജാഗ്രത ശക്തമാക്കണമെന്നും മോദി വ്യക്തമാക്കി.

  'രാജ്യം ഘട്ടങ്ങളായി തുറക്കുകയാണ്. എല്ലാവരും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. ശുചിത്വം കാത്തൂ സൂക്ഷിക്കണം. കൊറോണയെ പ്രതിരോധിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്.കുടിയേറ്റ തൊഴിലാളികള്‍ മികച്ച ചുവടുവയ്പ്പാണ് നടത്തിയത്. കൊറോണ പ്രതിരോധത്തിന് പ്രചോദനമാകുന്ന കഥകളാണ് നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. കൊറോണയെന്ന പകര്‍ച്ച വ്യാധി ജീവിതത്തിന്റെ മൂല്യം നമ്മളെ പഠിപ്പിച്ചു'-പ്രധാനമന്ത്രി പറഞ്ഞു

  അഗ്രസീവായി കോണ്‍ഗ്രസ്, രാഹുല്‍ മോഡിലെത്തി, 10 ചോദ്യങ്ങള്‍ ബിജെപിക്ക് നേരെ... രാജ്യസുരക്ഷ വേണ്ടേ!!

  രണ്ട് വര്‍ഷത്തിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക്;പാര്‍ട്ടി പ്രഖ്യാപനം ഉടന്‍; ബീഹാറില്‍ മൂന്നാംമുന്നണി

  പ്രകോപനവുമായി ഇറാന്‍; സൗദി അതിര്‍ത്തിയില്‍ വെടിവയ്പ്, താക്കീത് വകവെക്കാതെ കപ്പലുകളുടെ വരവ്...

  English summary
  Mann ki Baat: India gave befitting reply in Ladakh says PM narendra modi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X