കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൻ കി ബാത്: ലോക നദീ ദിനത്തിൽ നദികളെ സംരക്ഷിക്കുന്നവരെ പ്രശംസിച്ച് മോദി, ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഹ്വാനം

Google Oneindia Malayalam News

ദില്ലി: അമേരിക്കൻ സന്ദർശനത്തിനിടെ മൻ കി ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
നദികളെ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായവരെ പ്രശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മൻ കി ബാത്ത് പരിപാടിയിൽ സംസാരിച്ച് തുടങ്ങിയത്. "തമിഴ്നാട്ടിലെ നാഗാ നദി വറ്റിവരണ്ടിരുന്നു, എന്നാൽ ഗ്രാമീണമേഖലിയെ സ്ത്രീകളുടെ സംരംഭങ്ങളും സജീവമായ ജനപങ്കാളിത്തവും കാരണം നദിക്ക് പുതുജീവൻ നൽകി. ഇന്നും നദിയിൽ ധാരാളം വെള്ളം ഉണ്ട്," മോദി പറഞ്ഞു.

'മുൻ എംഎൽഎയുടെ മേൽ കുതിര കയറുന്നവരുടെ ഗതികേട്', എംബി രാജേഷുമായി പോരടിച്ച് വിടി ബൽറാം'മുൻ എംഎൽഎയുടെ മേൽ കുതിര കയറുന്നവരുടെ ഗതികേട്', എംബി രാജേഷുമായി പോരടിച്ച് വിടി ബൽറാം

"സെപ്റ്റംബർ ഒരു സുപ്രധാന മാസമാണ്, നമ്മൾ ലോക നദീദിനം ആഘോഷിക്കുന്ന ഒരു മാസമാണ്. നിസ്വാർത്ഥമായി നമുക്ക് ജലം നൽകുന്ന നമ്മുടെ നദികളുടെ സംഭാവനകളെക്കുറിച്ച് ഓർക്കുന്ന ദിവസം." നദികളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

pmmodi-1632

"ബീഹാറിലും കിഴക്കിന്റെ മറ്റ് പ്രദേശങ്ങളിലും, മഹത്തായ ചത്ത് ഉത്സവം ആഘോഷിക്കുന്നു. ചത്ത് പൂജ മനസ്സിൽ വച്ചുകൊണ്ട്, നദികളുടെ കരകളും ഘട്ടങ്ങളും വൃത്തിയാക്കുന്നതിനും നന്നാക്കുന്നതിനുമുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: എനിക്ക് ലഭിച്ച സമ്മാനങ്ങളുടെ ഒരു പ്രത്യേക ഇ-ലേലം ഈ ദിവസങ്ങളിൽ നടക്കുന്നുണ്ട്. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം 'നമാമി ഗംഗേ' പ്രചാരണത്തിനായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം തന്നെ രാജ്യത്തെ പ്രാദേശിക കരകൗശല തൊഴിലാളികളെ സഹായിക്കുന്നതിനായി ഖാദി ഉത്പന്നങ്ങൾ വാങ്ങണമെന്ന് പ്രധാനമന്ത്രി മോദി ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. "നമുക്ക് ഖാദി ഉത്പന്നങ്ങൾ വാങ്ങി ബാപ്പു ജയന്തി ആഘോഷിക്കാം." എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഞായറാഴ്ച മൻ കി ബാത്ത് പരിപാടിയുടെ 81 -ാം പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നേരത്തെ മൻ കി ബാത്തിന് വേണ്ടി പ്രധാനമന്ത്രി പൗരന്മാരിൽ നിന്ന് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ആവശ്യപ്പെട്ടിരുന്നു.

"26-ന് നടക്കാനിരിക്കുന്ന ഈ മാസത്തെ മൻ കി ബാത്തിന് വേണ്ടി നിങ്ങൾക്കിഷ്ടപ്പെട്ട രസകരമായ വിവരങ്ങൾ മൈ ഗവ് ആപ്പ്, നമോ ആപ്പ്, എന്നിവയിലോ, 1800-11-7800 എന്നീ നമ്പറിലോ വിളിച്ച് പങ്കുവെക്കണമെന്നാണ് അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടത്. യുഎസ് സന്ദർശനം നടത്തുന്ന മോദി ഇത്തവണ യുഎസിൽ വെച്ചാണ് മൻ കി ബാത്തിൽ പങ്കെടുത്ത് സംസാരിച്ചത്. യുഎസിലെത്തി ആദ്യ ദിവസം ആഗോളതലത്തിലെ അഞ്ച് കമ്പനികളുടെ സിഇമാരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

Recommended Video

cmsvideo
Bilateral Relationship Will Touch New Heights': PM Modi To US VP Kamala Harris

കുട്ടികളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; പുതിയ പദ്ധതി ആവിഷ്‌കരിച്ചു... വ്യത്യാസമെന്തെന്ന് ചോദിച്ചാല്‍...കുട്ടികളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; പുതിയ പദ്ധതി ആവിഷ്‌കരിച്ചു... വ്യത്യാസമെന്തെന്ന് ചോദിച്ചാല്‍...

English summary
Mann Ki Baat: On World River Day, PM Modi focuses on cleanliness, hails efforts to fight water pollution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X