കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്ആര്‍ഒ ദൗത്യത്തോടെ ജീവിതത്തില്‍ വസന്തം വന്നു;മന്‍കി ബാത്തില്‍ മോദിയുടെ അഭിനന്ദന വര്‍ഷം

ഡിജി ധന്‍ പദ്ധതി സമ്പൂര്‍ണ്ണ വിജയമാണെന്നും പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: ഒറ്റദൗത്യത്തില്‍ 104 ഉപഗ്രങ്ങള്‍ ഭ്രമണ പഥത്തിലെത്തിച്ച ഐഎസ്ആര്‍ഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന 29ാമത്തെ മന്‍ കി ബാത്തിലാണ് ഐഎസ്ആര്‍ഒ ദൗത്യത്തെ പ്രശംസിച്ചത്. ഇതോടെ ഒറ്റ ദൗത്യത്തില്‍ ഏറ്റവുമധികം കൃത്യിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ച ബഹുമതി ഇന്ത്യ സ്വന്തമാക്കിയെന്നും മോദി അഭിപ്രായപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് മന്‍ കി ബാത്തിന് കമ്മീഷന്റെ പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നു.

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച ഡിജി ധന്‍ പദ്ധതി സമ്പൂര്‍ണ്ണ വിജയമാണെന്നും ഇതിനകം പത്ത് ലക്ഷം പേര്‍ക്ക് പദ്ധതി വഴി പാരിതോഷികങ്ങള്‍ ലഭിച്ചുവെന്നും, രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഇത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഇ പേയ്‌മെന്റ് ആപ്പ് ഭീം ആപ്പിനുള്ള പ്രചാരം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീം ആപ്പ് ഉപയോഗിക്കാന്‍ അറിയുന്ന ഒരാള്‍ വേറെ 125 പേര്‍ക്ക് ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതും ഉപയോഗിക്കുന്നതും എങ്ങനെയാണെന്ന് മനസിലാക്കിക്കൊടുക്കുകയും വേണമെന്നും മോദി ആവശ്യപ്പെടുന്നു.

mann-ki-baat

രാജ്യത്തിന്റെ കാര്‍ഷിക ഉല്‍പ്പാദനം 2,700 ടണ്‍ ആയി ഉയര്‍ന്നതില്‍ കര്‍ഷകരെ അഭിനന്ദിച്ച പ്രധാനമന്ത്രി രേത്തെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ബേട്ടി ബച്ചാവോ ബേട്ടി പഥാവോ പദ്ധതി പൊതുവിദ്യാഭ്യാസത്തിനുള്ള ക്യാമ്പെയിന്‍ ആയി ഇപ്പോള്‍ മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഏഷ്യന്‍ റഗ്ബി സെവന്‍സ് ട്രോഫിയില്‍ വിജയം ടി20 ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി റിയോ പാരാലിമ്പിക് ഒളിംപികിസിലെ വിജയികളെയും അഭിനന്ദിച്ചു.

English summary
Prime Minister Narendra Modi today addressed the nation on his Mann Ki Baat radio show. The 29th edition of the prime minister's monthly radio programme came amid an ongoing election cycle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X