കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്‍ കി ബാത്ത്: കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ പ്രതിരോധ സേനക്ക് ആദരവ് അര്‍പ്പിച്ച് മോദി

Google Oneindia Malayalam News

ദില്ലി: പ്രതിവാര റേഡിയോ സംഭാഷണമായ മാന്‍കി ബാത്തില്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ പ്രതിരോധ ഭടന്‍മാര്‍ക്ക് ആദരവ് അര്‍പ്പിച്ചും ഒരുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനേയും ഒര്‍മിച്ചും പ്രധാനമന്ത്രി പ്രധാനമന്ത്രി. മാന്‍ കി ബാത്ത് വിജയകരമാക്കിയതിനും അതിലെ മികച്ച പങ്കാളിത്തത്തിനും എല്ലാ ശ്രോതാക്കള്‍ക്കും പ്രധാനമന്ത്രി നന്ദി പറയുകയും ചെയ്തു. മാന്‍ കി ബാത്തിന്‍റെ എഴുപത്തിയഞ്ചാം പതിപ്പായിരുന്നു ഇന്നത്തേത്ത്. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മാന്‍ കി ബാത്ത് നടത്തുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

കഴിഞ്ഞ വർഷം മാർച്ച് മാസമായിരുന്നു ജനത കർഫ്യൂ എന്ന വാക്ക് രാജ്യം ആദ്യമായി കേട്ടത്. ജനത കർഫ്യൂ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തി. ജനകീയ പങ്കാളിത്തതോടെ കര്‍ഫ്യൂ എങ്ങനെ നടപ്പിലാക്കമെന്നതിന്‍റെ മികച്ച ഉദാഹരണായിരുന്നു ജനതാ കര്‍ഫ്യൂ. കൊറോണ വൈറസിനോടുള്ള പോരാട്ടത്തില്‍ ഒരു വിട്ടവീഴ്ചയും പാടില്ലെന്ന കാര്യം പ്രത്യേകം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 narendra-modi

അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ആദ്യത്തെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായ മിതാലി രാജിനെ പ്രധാനമന്ത്രി മാന്‍ കി ബാത്തിലൂടെ അഭിനന്ദിച്ചു. മാർച്ച് മാസത്തിൽ നമ്മള്‍ വനിതാദിനം ആഘോഷിക്കുമ്പോൾ നമ്മുടെ നിരവധി വനിതാ കായിക താരങ്ങള്‍ അവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ നേരുന്നു. രാജ്യത്തെ പെൺമക്കൾ ഇന്ന് എല്ലായിടത്തും സ്വന്തം വ്യക്തിത്വം ഉണ്ടാക്കുന്നു. കായികരംഗത്ത് അവര്‍ അതിയാ താൽപര്യം കാണിക്കുന്നവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
Mann ki Baat; pm modi Pays Tribute to Corona Warriors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X