കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ: ന്യൂസിലന്‍ഡ് എംപിയെ അഭിനന്ദിച്ച് മോദി, ഇന്ത്യയെ ലോകമറിയുന്നു!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തില്‍ ന്യൂസിലന്‍ഡ് എംപി ഗൗരവ് ശര്‍മയ്ക്ക് അഭിനന്ദനം. അടുത്തിടെ സത്യപ്രതിജ്ഞ അധികാരമേറ്റിരുന്നു ഗൗരവ്. സംസ്‌കൃതത്തിലുള്ള സത്യപ്രതിജ്ഞയെയാണ് മോദി അഭിനന്ദിച്ചത്. ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള ഇന്ത്യക്കാരന്റെ നേട്ടങ്ങള്‍ നമുക്ക് അഭിമാനിക്കാവുന്നതാണെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ സംസ്‌കാരം ലോകം മുഴുവന്‍ പ്രചാരണം നേടി കൊണ്ടിരിക്കുകയാണ്. അത്തരമൊരു ശ്രമം ജോനാസ് മാസെറ്റിയില്‍ നിന്നുണ്ടാവുന്നുണ്ട്. ബ്രസീലില്‍ സ്ഥിര താമസമാക്കിയ വ്യക്തിയാണ് അദ്ദേഹം. വേദങ്ങളെയും ഗീതയെയും അദ്ദേഹം അവിടെ പ്രചരിപ്പിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

1

ജോനാസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമ്മുടെ സംസ്‌കാരവും പാരമ്പര്യവും അവിടെ പ്രശസ്തമാക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി. മെക്കാനില്‍ എഞ്ചിനീയറിംഗ് കകഴിഞ്ഞ ശേഷം ജോനാസ് സ്‌റ്റോക് മാര്‍ക്കറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. പിന്നീടാണ് ഈ മാര്‍ഗത്തിലേക്ക്് അദ്ദേഹമെത്തിയത്. ഇന്ത്യയില്‍ വേദങ്ങളെ കുറിച്ച് അദ്ദേഹം പഠിച്ചു. നാല് വര്‍ഷത്തോളം കോയമ്പത്തൂരിലെ ആര്‍ഷ വിദ്യാ ഗുരുകുലത്തില്‍ അദ്ദേഹം ചെലവിട്ടു. ജോനാസിന്റെ ശ്രമങ്ങളെ താന്‍ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.

അതേസമയം അന്നപൂര്‍ണാ ദേവിയുടെ പുരാതന വിഗ്രഹം കാനഡയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചതായി മോദി വ്യക്തമാക്കി. രാജ്യത്തുള്ള പല മ്യൂസിയങ്ങളും ലൈബ്രറികളും അവരുടെ ശേഖരങ്ങളെ ഡിജിറ്റലാക്കാനുള്ള ഒരുക്കത്തിലാണ്. മറ്റുള്ളവരെ സഹായിക്കുന്ന ലാങ്കര്‍ സംസ്‌കാരം ഗുരു നാനാക്കാനാണ് തുടങ്ങിയത്. കോവിഡിന്റെ സമയത്ത് ജനങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് സിഖ് സമൂഹം ഇത് ഇപ്പോഴും തുടരുന്നു. തന്റെ സര്‍ക്കാര്‍ കര്‍ഷക ക്ഷേമത്തിന് വേണ്ടിയാണ് എപ്പോഴും പരിശ്രമിക്കുന്നത്. അത് ഇനിയും തുടരും.

Recommended Video

cmsvideo
China claims India or other foreign countries are the origin of virus | Oneindia Malayalam

എന്‍ഡിഎ സര്‍ക്കാര്‍ കര്‍ഷകരുടെ പ്രതിസന്ധികളെ മാറ്റാന്‍ കാര്‍ഷിക നിയമം കൊണ്ടുവന്നു. അവരുടെ പ്രശ്‌നങ്ങള്‍ കുറയുമെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റ് കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ക്കായി പുതിയ നയങ്ങള്‍ എപ്പോഴും കൊണ്ടുവന്നിട്ടുണ്ട്. കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് പുതിയ അവകാശങ്ങള്‍ കൂടി നല്‍കിയിരിക്കുകയാണ്. ഇത് അവസരങ്ങളുടെ നിയമമാണെന്നും മോദി പറഞ്ഞു. ലോകം കോവിഡിനെ മുന്നില്‍ കണ്ടിട്ട് ഇത് ഒരു വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ വാക്‌സിനെ കുറിച്ചാണ് എല്ലാവരിലും ചര്‍ച്ച. എന്നാല്‍ ഈ അവസരത്തില്‍ അലംഭാവം കാണിച്ച് അത് വലിയ പ്രശ്‌നമാകും. കോവിഡിനെതിരെ നാം പോരാടണമെന്നും മോദി ആവശ്യപ്പെട്ടു.

English summary
mann ki baat: pm modi speech main points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X