മാന്‍ കി ബാത്ത്; ആഘോഷ വേളകളില്‍ കൊവിഡ് മുന്‍കരുതലുകള്‍ മറക്കാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി
ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തല്‍ ആഘോഷങ്ങള്‍ നിയന്ത്രണങ്ങളോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെതിരായ ജാഗ്രത ഒട്ടും കുറയരുത്. എല്ലാ ആഘോഷങ്ങളിലും നമ്മുടെ ധീര സൈനികരേയും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിവാര റേഡിയോ സംപ്രേഷണ പരിപാടിയാ മാന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഘോഷ ദിനങ്ങളില്‍ ആളുകള്‍ ഷോപ്പിങ് നടത്തുന്നത് വ്യാപകമാണ്. എന്നാല്‍ ഇത്തവണ ഷോപ്പിങ് നടത്തുമ്പോള്‍ വളരേയേറെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിപണിയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണം. ഈ ഉത്സവ വേളയില്‍, മാതൃഭൂമിയുടെ സുരക്ഷയക്കായി നമ്മുടെ അതിർത്തികളിൽ ഡ്യൂട്ടിയിൽ ഉറച്ചുനിന്ന നമ്മുടെ ധീരരായ സൈനികരെക്കുറിച്ചും നാം ഓര്‍ക്കണം. മാതൃഭൂമിയുടെ മക്കളായ ഈ ധീരരോടുള്ള ബഹുമാനാർത്ഥം നിങ്ങളെല്ലാവരും വീട്ടിൽ ഒരു വിളക്ക് തെളിയിക്കണം. ഉത്സവകാലത്തും നിയന്ത്രണങ്ങളും സുരക്ഷാ മുന്കരുതലകഴും ഒഴിവാക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖാദിയുടെ ജനപ്രീതി ഇപ്പോള്‍ വർദ്ധിച്ചുവരികയാണ്. ഇത് ലോകത്തിന്റെ പല സ്ഥലങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്നു. മെക്സിക്കോയിൽ ഓക്സാക്ക എന്നൊരു സ്ഥലമുണ്ട്. ആ പ്രദേശത്തെ നിരവധി ഗ്രാമങ്ങൾ, പ്രാദേശിക ഗ്രാമീണർ ഖാദി നെയ്യുന്നു. ഇന്ന്, ഈ സ്ഥലത്തെ ഖാദി ഓക്സാക്ക ഖാദി എന്ന പേരിൽ പ്രശസ്തി നേടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണ ഗാന്ധി ജയന്തി ദിനത്തില്‍ ദില്ലിയിലെ കന്നോട്ട് പ്ലേസിലെ ഖാദി സ്റ്റോർ ഒരു ദിവസം കൊണ്ട് ഒരു കോടിയിലധികം രൂപയുടെ വില്‍പ്പന നടത്തി. കൊറോണ കാലഘട്ടത്തിൽ ഖാദി മാസ്കുകളും വളരെ പ്രചാരത്തിലുണ്ടെന്നും മോദി പറഞ്ഞു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications