കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്‍ കി ബാത്ത്; ആഘോഷ വേളകളില്‍ കൊവിഡ് മുന്‍കരുതലുകള്‍ മറക്കാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തല്‍ ആഘോഷങ്ങള്‍ നിയന്ത്രണങ്ങളോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെതിരായ ജാഗ്രത ഒട്ടും കുറയരുത്. എല്ലാ ആഘോഷങ്ങളിലും നമ്മുടെ ധീര സൈനികരേയും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിവാര റേഡിയോ സംപ്രേഷണ പരിപാടിയാ മാന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഘോഷ ദിനങ്ങളില്‍ ആളുകള്‍ ഷോപ്പിങ് നടത്തുന്നത് വ്യാപകമാണ്. എന്നാല്‍ ഇത്തവണ ഷോപ്പിങ് നടത്തുമ്പോള്‍ വളരേയേറെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിപണിയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പ്രാദേശിക ഉൽ‌പ്പന്നങ്ങൾക്ക് മുൻ‌ഗണന നൽകണം. ഈ ഉത്സവ വേളയില്‍, മാതൃഭൂമിയുടെ സുരക്ഷയക്കായി നമ്മുടെ അതിർത്തികളിൽ ഡ്യൂട്ടിയിൽ ഉറച്ചുനിന്ന നമ്മുടെ ധീരരായ സൈനികരെക്കുറിച്ചും നാം ഓര്‍ക്കണം. മാതൃഭൂമിയുടെ മക്കളായ ഈ ധീരരോടുള്ള ബഹുമാനാർത്ഥം നിങ്ങളെല്ലാവരും വീട്ടിൽ ഒരു വിളക്ക് തെളിയിക്കണം. ഉത്സവകാലത്തും നിയന്ത്രണങ്ങളും സുരക്ഷാ മുന്‍കരുതലകഴും ഒഴിവാക്കാന‍് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

modi

ഖാദിയുടെ ജനപ്രീതി ഇപ്പോള്‍ വർദ്ധിച്ചുവരികയാണ്. ഇത് ലോകത്തിന്റെ പല സ്ഥലങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്നു. മെക്സിക്കോയിൽ ഓക്സാക്ക എന്നൊരു സ്ഥലമുണ്ട്. ആ പ്രദേശത്തെ നിരവധി ഗ്രാമങ്ങൾ, പ്രാദേശിക ഗ്രാമീണർ ഖാദി നെയ്യുന്നു. ഇന്ന്, ഈ സ്ഥലത്തെ ഖാദി ഓക്സാക്ക ഖാദി എന്ന പേരിൽ പ്രശസ്തി നേടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണ ഗാന്ധി ജയന്തി ദിനത്തില്‍ ദില്ലിയിലെ കന്നോട്ട് പ്ലേസിലെ ഖാദി സ്റ്റോർ ഒരു ദിവസം കൊണ്ട് ഒരു കോടിയിലധികം രൂപയുടെ വില്‍പ്പന നടത്തി. കൊറോണ കാലഘട്ടത്തിൽ ഖാദി മാസ്കുകളും വളരെ പ്രചാരത്തിലുണ്ടെന്നും മോദി പറഞ്ഞു.

ജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം; മാണിയുടെ വിശ്വസ്തന്‍ കളംമാറി, യുഡിഎഫ് ചെയര്‍മാനാകുംജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം; മാണിയുടെ വിശ്വസ്തന്‍ കളംമാറി, യുഡിഎഫ് ചെയര്‍മാനാകും

English summary
Mann Ki Baat: pm narendra Modi greets nation on Vijay Dashami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X