കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യരാശിയുടെ വികസനത്തിന് ജലം നിര്‍ണായകമാണ്; ജലസംരക്ഷണത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: ജലസംരക്ഷണത്തെ കുറിച്ച് ചിന്തിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് ഈ വേനല്‍കാലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ്റാണ്ടുകളായി മനുഷ്യരാശിയുടെ വികസനത്തിന് ജലം നിര്‍ണായകമാണെന്നും മോദി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

modi

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

ജലസംരക്ഷണത്തോടുള്ള നമ്മുടെ ഉത്തരവാദിത്വം നാം മനസ്സിലാക്കണം. ദിവസങ്ങള്‍ക്ക് ശേഷം, മഴ വെള്ള സംഭരണത്തിന്റെ പ്രധാന്യത്തെ കുറിച്ച് സര്‍ക്കാര്‍ പ്രചാരണം ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.മാര്‍ച്ച് 22ന് ലോകം ജല ദിനമായി ആഘോഷിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ സെന്‍സസ് പ്രകാരം കാസിരംഗ ദേശീയോദ്യാനത്തില്‍ മൊത്തം 112 ഇനം പക്ഷികളെ കണ്ടു. ജലസംരക്ഷണവും മനുഷ്യരുടെ ഇടപെടല്‍ കുറഞ്ഞതുമാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ 2021ലെ രണ്ടാമത്തെ മന്‍ കി ബാത്ത് പരിപാടിയാണിത്. ഇതുവരെ മോദി 74 മന്‍ കി ബാത്ത് പരിപാടികളിലാണ് സംഘടിപ്പിച്ചത്. ശാസ്ത്ര ദിനത്തോട് അനുബന്ധിച്ചുള്ള ചില കാര്യങ്ങളും മോദി പരിപാടിയില്‍ പറഞ്ഞു.

ഇന്ന് ദേശീയ ശാസ്ത്ര ദിനമാണ്. ശാസ്ത്രജ്ഞന്‍ ഡോ. സി.വി.രാമന്‍ 'രാമന്‍ ഇഫക്റ്റ്' കണ്ടെത്തിയ ദിനത്തെയാണ് ഇത് സമര്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ യുവാക്കള്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരെക്കുറിച്ച് ധാരാളം വായിക്കുകയും ഇന്ത്യന്‍ ശാസ്ത്രത്തിന്റെ ചരിത്രം മനസ്സിലാക്കുകയും വേണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

'എന്നെ വഞ്ചിച്ചു, ഉമ്മൻചാണ്ടിയുടെ പൊയ്മുഖം ഞാൻ കീറും'; മാർച്ച് 3ന് ശേഷം ചിലത് വെളിപ്പെടുത്തുമെന്ന് പിസി ജോർജ്'എന്നെ വഞ്ചിച്ചു, ഉമ്മൻചാണ്ടിയുടെ പൊയ്മുഖം ഞാൻ കീറും'; മാർച്ച് 3ന് ശേഷം ചിലത് വെളിപ്പെടുത്തുമെന്ന് പിസി ജോർജ്

യുവനടി അഹാന കൃഷ്ണയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Mann Ki Baat: Water is crucial for human development; PM Modi reminded about water conservation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X