കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പളനിസ്വാമിയെ തിരിച്ചടിക്കാന്‍ മന്നാര്‍ഗുഡി മാഫിയ...!! നയിക്കുന്നത് ചിന്നമ്മ തന്നെ...!

  • By Anamika
Google Oneindia Malayalam News

ചെന്നൈ: പ്രവചനാതീതമാണ് തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍. കോഴക്കേസില്‍പ്പെട്ടും എംഎല്‍എമാരുടെ ചോര്‍ച്ച തടയാന്‍ കഴിയാതെയും ത്രിശങ്കുവിലായ എടപ്പാടി പളനിസ്വാമിക്ക് അടുത്ത അടിയും ഒരുങ്ങുന്നു. ഭിന്നിപ്പിലായിരുന്ന മന്നാര്‍ഗുഡി മാഫിയ പളനിസ്വാമിക്കെതിരെ ഒരുമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജയിലില്‍ ആണെങ്കിലും ശശികല ഈ ലയനത്തിന് ചുക്കാന്‍ പിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അണ്ണാ ഡിഎംകെയില്‍ പളനിസ്വാമിപക്ഷത്തിന് അടിത്തറയിളകുമെന്നുറപ്പിക്കാം.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് കല്ലുകളെത്തുന്നു...!! കലാപം മണക്കുന്ന ഉത്തര്‍ പ്രദേശ്...!അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് കല്ലുകളെത്തുന്നു...!! കലാപം മണക്കുന്ന ഉത്തര്‍ പ്രദേശ്...!

മന്നാർഗുഡി മാഫിയ

മന്നാർഗുഡി മാഫിയ

അണ്ണാഡിഎംകെയിലെ അനിഷേധ്യ നേതാവായിരുന്ന ജയലളിത ജീവിച്ചിരുന്നപ്പോള്‍ പോലും പാര്‍ട്ടി പൂര്‍ണ്ണമായും മന്നാര്‍ഗുഡി മാഫിയയുടെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ ജയലളിതയുടെ മരണശേഷമുണ്ടായ പിളര്‍പ്പ് മന്നാര്‍ഗുഡിക്കാര്‍ക്ക് ഒട്ടുംതന്നെ ഗുണം ചെയ്തില്ല.

മാഫിയയ്ക്ക് തിരിച്ചടി

മാഫിയയ്ക്ക് തിരിച്ചടി

മന്നാര്‍ഗുഡി മാഫിയയുടെ ശക്തികളായ ശശികലയും ദിനകരനും ജയിലില്‍ പോയതോടെ അവരുടെ ശക്തിയും ക്ഷയിച്ചു. മാത്രമല്ല പളനിസ്വാമി മന്നാര്‍ഗുഡിക്കാരെ മുഴുവനായും തള്ളിപ്പറയുകയും ചെയ്തു. ഇതും ശശികല പക്ഷത്തിന് തിരിച്ചടി ആയിരുന്നു.

കാര്യങ്ങൾ കൈവിട്ടുപോയി

കാര്യങ്ങൾ കൈവിട്ടുപോയി

മന്നാര്‍ഗുഡി പക്ഷത്ത് തന്നെ ഭിന്നിപ്പുള്ളതും കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന് ഇടയാക്കി. ശശികലയുടെ സഹോദരി പുത്രന്‍ ടിടിവി ദിനകരനും സഹോദരന്‍ വികെ ദിവാഹരനും തമ്മിലുള്ള പോര് പരസ്യമാണ്.

പരിഹാരത്തിന് ശ്രമം

പരിഹാരത്തിന് ശ്രമം

ഇത് പരിഹരിച്ച് മന്നാര്‍ഗുഡി മാഫിയയെ പളനിസ്വാമിക്കെതിരെ ഒരുമിച്ച് നിര്‍ത്താനാണ് ശശികല നീക്കം നടത്തുന്നത്. ശശികലയുടെ ഭര്‍ത്താവ് നടരാജനാണ് ഇരുവര്‍ക്കുമിടയിലെ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുന്നത്. രണ്ടുവട്ട ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു.

ചോരുന്ന പിന്തുണ

ചോരുന്ന പിന്തുണ

ദിനകരന്‍ ജാമ്യം നേടി പുറത്തിറങ്ങിയതോടെ പളനിസ്വാമി പക്ഷത്ത് നിന്നും മുപ്പതോളം എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പക്ഷേ മന്നാര്‍ഗുഡി മാഫിയയുടെ അകത്ത് തന്നെയുള്ള ഭിന്നിപ്പ് മൂലം ഈ പിന്തുണ മുതലാക്കാന്‍ സാധിക്കുന്നില്ല എന്നാണ് വിമര്‍ശനം ഉയരുന്നത്. ഈ സാഹചര്യത്തിലാണ് മഞ്ഞുരുക്കല്‍ ചര്‍ച്ച നടക്കുന്നത്.

പിന്നിൽ ചിന്നമ്മ

പിന്നിൽ ചിന്നമ്മ

ദിനകരന്‍ രണ്ട് തവണ പരപ്പന അഗ്രഹാര ജയിലിലെത്തി ചിന്നമ്മയെകണ്ടിരുന്നു. പോര് മാററി വെച്ച് ഒന്നിക്കാന്‍ തന്നെയാണ് ശശികല നല്‍കിയിരിക്കുന്ന നിര്‍ദേശം. മന്നാര്‍ഗുഡിയില്‍ ദിവാകരന്റെ കൂടി പങ്കാളിത്തത്തോടെ ദിനകരന്‍ പൊതു സമ്മേളനം വിളിച്ച് ചേര്‍ത്തേക്കും.

ത്രിശങ്കുവിൽ പളനിസ്വാമി

ത്രിശങ്കുവിൽ പളനിസ്വാമി

തമിഴ്‌നാട്ടില്‍ പളനിസ്വാമി സര്‍ക്കാര്‍ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എംഎല്‍എമാര്‍ കോഴ വാങ്ങിയാണ് വിശ്വാസവോട്ടെടുപ്പില്‍ പളനിസ്വാമിക്ക് വോട്ട് ചെയ്തതെന്ന വെളിപ്പെടുത്തല്‍ സര്‍ക്കാരിന്റെ അടിത്തറ തന്നെ ഇളക്കിയേക്കും. എംഎല്‍എമാര്‍ ശശികല പക്ഷത്തേക്ക് കൂറുമാറുന്നത് തടയാനും എടപ്പാടിക്ക് സാധിക്കുന്നില്ല.

English summary
The warring factions within the Mannargudi Mafia seem to be coming to offering peace to each other.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X