എടപ്പാടി പളനിസ്വാമി ശിഖണ്ഡി മാത്രം..പിന്നില്‍ മന്നാര്‍ഗുഡി മാഫിയ കളിക്കും.. !!

  • By: അനാമിക
Subscribe to Oneindia Malayalam

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍പ്പെട്ട് ശശികല മാത്രമാണ് അകത്തുപോയിരിക്കുന്നത്. കുപ്രസിദ്ധമായ മണ്ണാര്‍ഗുഡി മാഫിയ പുറത്ത് തന്നെയുണ്ട്. ഭരണത്തില്‍ കരുക്കള്‍ ഇനി ശശികലയുടെ ഭര്‍ത്താവ് നടരാജനും കൂട്ടരും നീക്കും.

മഞ്ജു വാര്യരല്ല..മഞ്ജുലുദ്ദീന്‍..!!ആമിയില്‍ മാധവിക്കുട്ടിയാവുന്ന മഞ്ജു വാര്യർക്കെതിരെ സംഘി ആക്രമണം !

ശശികലയുടെ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കിയത് തന്നെ മണ്ണാ‍ഗുഡി മാഫിയയ്ക്ക് ഭരണം നിയന്ത്രിക്കാനാണ് എന്നുള്ളതുറപ്പാണ്. ജയലളിത പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരെ തിരിച്ചെടുത്തുകൊണ്ടുതന്നെ മണ്ണാര്‍ഗുഡിക്കാര്‍ കളിച്ചുതുടങ്ങിയതാണ്.

പൂർവ്വാധികം ശക്തിയോടെ

ജയലളിത ജീവിച്ചിരുന്നപ്പോള്‍ തനിക്കെതിരെ നീക്കങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് പുറത്താക്കിയതാണ് ശശികലയുടെ ഭര്‍ത്താവ് നടരാജനേയും സഹോദരന്‍ ദിവാകരനേയും അടക്കമുള്ള കുടുംബക്കാരെ. ഈ കുടുംബമാണ് തമിഴ്‌നാടിന്റെ ഭരണത്തിലേക്ക് ഇപ്പോള്‍ തിരിച്ചെത്തുന്നത്.

പുറത്താക്കിയവർ അകത്ത്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോകുന്നതിന് മുന്‍പ് സഹോദരന്‍ ടിടിവി ദിവാകരനെ പാര്‍ട്ടി ഭരണം ശശികല ഏല്‍പ്പിച്ചിരുന്നു. എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ശശികല ദിവാകരനെ വാഴിച്ചു.

വഞ്ചകനും തിരിച്ചെത്തി

ടിടിവി ദിനകരനെ ജയലളിത വഞ്ചകനെന്ന് വിളിച്ച് വീട്ടില്‍ നിന്നും പുറത്താക്കിയതാണ്. എടപ്പാടി പളനിസ്വാമിയുടെ പുതിയ മന്ത്രിസഭയില്‍ ദിവാകരനും ഇടംപിടിക്കുമെന്ന് ഏറെക്കുറേ ഉറപ്പാണ്.

കുടുംബത്തെ തിരുകിക്കയറ്റി

മാത്രമല്ല ജയലളിത പുറത്താക്കിയ ശശികലയുടെ മറ്റൊരു ബന്ധുവായ ഡോ. വെങ്കിടേഷിനേയും ശശികല പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തിരുന്നു. കൂടാതെ വെങ്കിടേഷിനെ പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതൃത്വം ഏല്‍പ്പിക്കുകയും ചെയ്തു.

സമ്പാദിച്ചത് കോടികൾ

അഴിമതിയും ഗുണ്ടായിസവും കാരണം കുപ്രസിദ്ധമാണ് തമിഴ്‌നാട്ടില്‍ മണ്ണാര്‍ഗുഡി മാഫിയ. ജയലളിതയുടെ സ്വാധീനം ഉപയോഗപ്പെടുത്തി അയ്യായിരം കോടിക്ക് മുകളിലെങ്കിലും ഇവര്‍ സമ്പാദിച്ചുകൂട്ടിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

പുറത്തും അകത്തും അവരുണ്ട്

ശശികല അകത്തുപോയെങ്കിലും തത്വത്തില്‍ ഭരണം അവരുടെ കയ്യില്‍ തന്നെയാണ്. പളനിസ്വാമി വെറും പാവമുഖ്യമന്ത്രിയാണെന്നുള്ളതില്‍ സംശയമില്ല. മന്നാര്‍ഗുഡി മാഫിയ പൂര്‍വ്വാധികം ശക്തിയോടെ അധികാരത്തില്‍ തിരിച്ചെത്തുന്നതിനെ തമിഴ് ജനത ആശങ്കയോടെയാണ് കാണുന്നത്.

English summary
The same Mannargudi Mafia who were throwned out by Jayalalithaa, is back with a bang.
Please Wait while comments are loading...