കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭത്തില്‍ പുറത്തിറങ്ങാനാവാതെ ഖട്ടാറും ദുഷ്യന്തും, ബിജെപി-ജെജെപി സഖ്യം വീഴും!!

Google Oneindia Malayalam News

ചണ്ഡീഗഡ്: കര്‍ഷക പ്രക്ഷോഭത്തില്‍ പുറത്തിറങ്ങാനാവാതെ ബിജെപി നേതാക്കള്‍. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗത്താലയുമാണ് ഏറ്റവും രോഷം നേരിടുന്നത്. ഖട്ടാര്‍ സ്വന്തം മണ്ഡലത്തില്‍ തന്നെ ഏറ്റവും മോശപ്പെട്ട നേതാവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഖട്ടാറിന് പൊതുപരിപാടിയില്‍ നിന്ന് വരെ വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. കര്‍ണാലില്‍ കര്‍ഷകര്‍ ഖട്ടാറിനെ കാണാന്‍ പോലും തയ്യാറല്ല. ഇവര്‍ കഴിഞ്ഞ ദിവസം കൈമല ഗ്രാമത്തിലെ സ്‌റ്റേജ് കൈയ്യേറി തകര്‍ത്തിരുന്നു.

1

എല്ലാ മന്ത്രിമാരും കടുത്ത ജനരോഷം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഖട്ടാര്‍ അധികകാലം ഭരിക്കാനും സാധ്യതയില്ല. കര്‍ഷക സമരത്തെ മോശമാക്കി കാണിക്കാന്‍ ബിജെപി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ദില്ലയിലേക്ക് പോകാനുള്ള ഇവരുടെ ശ്രമങ്ങളെയും സര്‍ക്കാര്‍ തടയാന്‍ നോക്കിയിരുന്നു. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി നോക്കിയിട്ടും അതൊന്നും ഫലിച്ചില്ല. ബിജെപിക്കും ജെജെപിക്കും എതിരെയുള്ള പ്രക്ഷോഭങ്ങള്‍ കടുത്ത് വരികയാണ്. പല മന്ത്രിമാരും എംപിമാരും ഓഫീസുകളിലോ വീടുകളിലോ മാത്രമായി ഒതുങ്ങുകയാണ്. പൊതുപരിപാടികള്‍ ഇവര്‍ നിര്‍ത്തിയിരിക്കുകയാണ്. സ്വന്തം പാര്‍ട്ടി ചടങ്ങുകളില്‍ മാത്രമാണ് മന്ത്രിമാര്‍ പങ്കെടുക്കുന്നത്.

ബിജെപിയുടെ പല നേതാക്കളെയും സ്വന്തം ഗ്രാമത്തിലേക്ക് വരാന്‍ കര്‍ഷകര്‍ അനുവദിക്കുന്നില്ല. രണ്ട് പാര്‍ട്ടികളിലെയും സീനിയര്‍ നേതാക്കളെ പൊതുമധ്യത്തില്‍ വെച്ച് കര്‍ഷകര്‍ അപമാനിച്ച് കൊണ്ടിരിക്കുകയാണ്. നേരത്തെ ഹരിയാന പോലീസ് ഇന്റലിജന്‍സ് വിംഗും മന്ത്രിമാരോട് പൊതുപരിപാടിക്ക് സുരക്ഷയില്ലാതെ പോകരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. മുന്‍കൂട്ടി പരിപാടികള്‍ അറിയിക്കാനാണ് നിര്‍ദേശം. കര്‍ഷകര്‍ക്കായി ചില പദ്ധതികള്‍ പ്രഖ്യാപിച്ച് അവരെ സംഭാഷണത്തിലൂടെ അനുനയിപ്പിക്കാനാണ് ഖട്ടാര്‍ ലക്ഷ്യമിട്ടത്. ഇത് വലിയ നാണക്കേടായി മാറി. മോശം കാലാവസ്ഥ കാരണം പരിപാടി റദ്ദാക്കിയെന്നാണ് ഖട്ടാറിന്റെ ഓഫീസ് അറിയിച്ചത്.

ഖട്ടാര്‍ എവിടൊക്കെ സന്ദര്‍ശിക്കുന്നുവോ അവിടൊക്കെ പ്രക്ഷോഭം നടത്താനാണ് കര്‍ഷകരോട് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ക്രമസമാധാനം തകര്‍ക്കുകയാണെന്ന് ഖട്ടാര്‍ ആരോപിച്ചു. അതേസമയം നിയമത്തില്‍ പ്രശ്‌നമൊന്നുമില്ലെന്ന വാദം ഖട്ടാര്‍ ആവര്‍ത്തിച്ചു. കര്‍ഷകര്‍ ഒരുപാട് പുരോഗതി നേടുമെന്നും അദ്ദേഹം പറയുന്നു. തന്നെ എതിര്‍ക്കുന്നവരെയും ഇഷ്ടപ്പെടുന്നു. അവരും ചേര്‍ന്നതാണ് ഹരിയാന. എല്ലാ വിഷയങ്ങളും കേള്‍ക്കാന്‍ തയ്യാറാണെന്നും ഖട്ടാര്‍ വ്യക്തമാക്കി. പക്ഷേ ഖട്ടാര്‍ തങ്ങളെ മോശപ്പെട്ടവരാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് വലിയ പ്രശ്‌നമായി കര്‍ഷകര്‍ കാണുന്നുണ്ട്. അത് ബിജെപിയെ വീഴ്ത്തുമെന്ന് ഉറപ്പാണ്.

English summary
manohar lal khattar facing biggest challenge in haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X