കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തര്‍ക്കമില്ല, മനോഹര്‍ ലാല്‍ ഖട്ടാര്‍ ഹരിയാന മുഖ്യമന്ത്രി

Google Oneindia Malayalam News

ചണ്ഡിഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തന്‍, ആര്‍ എസ് എസ് മുന്‍ പ്രചാരക്, 18 വര്‍ഷത്തിലാദ്യമായി ജാട്ട് സമുദായ അംഗമല്ലാത്ത ആദ്യത്തെ മുഖ്യമന്ത്രി... 60 കാരന്‍ മനോഹര്‍ ലാല്‍ ഖട്ടാറിന് വിശേഷണങ്ങള്‍ ഏറെയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനിറങ്ങിയ ബി ജെ പി ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ചത്.

manohar-lal-khattar

കര്‍ണാല്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നും 63,736 വോട്ടുകള്‍ക്കായിരുന്നു ഖട്ടാറിന്റെ ജയം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ സ്വപ്‌ന പ്രകടനം നടത്തിയ ബി ജെ പി ടീമിന്റെ തലവനായിരുന്നു ഖട്ടാര്‍. തന്ത്രശാലിയായ ഖട്ടാറിന്റെ മികവില്‍ പത്തില്‍ ഏഴ് സീറ്റും ബി ജെ പി പിടിച്ചു. ഇത്തവണ പ്രധാനമന്ത്രി ഹരിയാനയില്‍ പ്രചാരണം തുടങ്ങയത് ഖട്ടാറിന്റെ മണ്ഡലത്തിലാണ്.

bjpgeneralsecretaries

ക്യാപ്റ്റന്‍ അഭിമന്യു, രാം ബിലാസ് ശര്‍മ, അനില്‍ വിജ്, റാവു ഇന്ദര്‍ജീത് സിംഗ് തുടങ്ങിയ പ്രമുഖരെ മറികടന്നാണ് ഖട്ടാര്‍ മുഖ്യമന്ത്രി കസേരയിലെത്തുന്നത്. ജാട്ട് സമുദായത്തില്‍ നിന്നല്ലാത്ത ഒരു മുഖ്യമന്ത്രി എന്ന തീരുമാനമാണ് ഖട്ടാറിന് തുണയായത്. ആര്‍ എസ് എസിനോടുള്ള അടുപ്പവും നരേന്ദ്ര മോദിയുടെ ഇഷ്ടവും ഖട്ടാറിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു എന്നാണ് റിപ്പോര്‍ട്ട്.

1977 മുതല്‍ ആര്‍ എസ് എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട് ഖട്ടാര്‍. 1994 ല്‍ ബി ജെ പിയില്‍ ചേരുന്നതിന് മുമ്പ് 14 വര്‍ഷം സംഘ പ്രചാരകനായിരുന്നു ഖാട്ടാര്‍. ദില്ലി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം. അവിവാഹിതന്‍. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഖട്ടാര്‍ സന്തോഷം ജനങ്ങളെ അറിയിച്ചത് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ. ഹരിയാനയുടെ നല്ല നാളേക്ക് സഹകരിക്കണമെന്നും അഭിനവ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഖട്ടാറിന്റെ ബി ജെ പിക്ക് 90 അംഗ സഭയില്‍ 47 അംഗങ്ങളുണ്ട്.

haryana-election
English summary
Haryana on Tuesday got its first non-Jat CM in 18 years as BJP MLA Manohar Lal Khattar was named the CM. Following the poll observer meeting in the state headed by Union Minister Venkaiah Naidu, Khattar was named the Haryana CM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X