കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാന മുഖ്യമന്ത്രിയെ മാറ്റില്ല; പ്രതിച്ഛായ തകരും... ഗുര്‍മീത് റാം റഹീമിനെ സംരക്ഷിക്കുന്നു?

  • By Akshay
Google Oneindia Malayalam News

ദില്ലി: ഹരിയാനയില്‍ ക്രമസമാധാന നില ആകെ തകര്‍ന്ന നിലയിലും ബിജെപി പ്രതിരോധത്തിലായ സാഹചര്യം ഉള്ളപ്പോഴും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെ മാറ്റേണ്ടതില്ലെന്ന് ബിജെപി ദേശീയ നേതൃത്വം. ഹരിയാനയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അനില്‍ ജയിന്‍, മുതിര്‍ന്ന നേതാവ് കൈലാസ് വിജയ് വാര്‍ഗിയ എന്നിവരുമായി അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു.

ഇവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയെ മാറ്റിയാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകരുമെന്ന നിലപാടാണ് നേതാക്കള്‍ കൈകൊണ്ടത്. ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിനെ സഹായികുന്ന നിലപാട് തന്നെയാണ് ബിജെപി കൈകൊള്ളുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

അക്രമം തടയാന്‍ നടപടി എടുത്തില്ല

അക്രമം തടയാന്‍ നടപടി എടുത്തില്ല

പഞ്ച്കുളയില്‍ 32 പേര്‍ മരിക്കാന്‍ ഇടയായ അക്രമം നടന്നിട്ടും അത് തടയാന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഒരു നടപടിയും എടുത്തിരുന്നില്ല.

ബിജെപിക്ക് തള്ളി കളയാന്‍ കഴിഞ്ഞില്ല

ബിജെപിക്ക് തള്ളി കളയാന്‍ കഴിഞ്ഞില്ല

മാനഭംഗത്തിന് കോടതി ശിക്ഷിക്കുകയും അനുയായികള്‍ അക്രമം അഴിച്ചുവിടുകയും ചെയ്തിട്ടും റാം റഹീം സിങിനെ കുറ്റപ്പെടുത്താന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല.

രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ആഴ്ചകള്‍ക്ക് മുമ്പ് തന്നെ റാം റഹീം സിങിന്റെ അനുയായികള്‍ പഞ്ച്കുളയിലേക്ക് വരുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. എന്നിട്ടും മുഖ്യമന്ത്രി അക്രമം തടയാനുള്ള കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്തില്ല.

സാമൂഹിക വിരുദ്ധര്‍ കടന്നുകയറി

സാമൂഹിക വിരുദ്ധര്‍ കടന്നുകയറി

ദേരയുടെ അനുയായികള്‍ക്കിടയില്‍ സാമൂഹിക വിരുദ്ധര്‍ കടന്നു കയറി എന്നായിരുന്നു മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ശനിയാഴ്ച പറഞ്ഞത്.

ബിജെപി അധികാരത്തിലെത്തിയത്...

ബിജെപി അധികാരത്തിലെത്തിയത്...

ഹരിയാനയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ സഹായിച്ചതില്‍ പ്രധാനിയാണ് റാം റഹീം സിങ്. മുഖ്യമന്ത്രി പദവിയിലേക്ക് പോലും അദ്ദേഹത്തെ ബിജെപി നിശ്ചയിച്ചിരുന്നു.

മതിയാവോളം പുകഴ്ത്തി പ്രധാനമന്ത്രി

മതിയാവോളം പുകഴ്ത്തി പ്രധാനമന്ത്രി

2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഹരിയാനയില്‍ സിര്‍സയില്‍ പ്രസംഗിക്കവേ ദേര തലവന്‍ റാം റഹീം സിങിനെ മതിയാവോളം പുകഴ്ത്തിയിരുന്നു.

മറ്റ് നിലപാടുകള്‍ കൈകൊള്ളാന്‍ ആകില്ല

മറ്റ് നിലപാടുകള്‍ കൈകൊള്ളാന്‍ ആകില്ല

2014ല്‍ ദേരയുടെ പിന്തുണ സ്വീകരിച്ച ബിജെപിക്ക് ധാര്‍മ്മികമായി മറ്റൊരു നിലപാട് കൈകൊള്ളാന്‍ ആകില്ല എന്ന്ത് വളരെ വ്യക്തമാണ്.

English summary
Won't replace Khattar or seek his explanation over Haryana violence: BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X