കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ അധികാരമേറ്റു

  • By Meera Balan
Google Oneindia Malayalam News

ചണ്ഡീഗഡ്: മനോഹര്‍ ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രിയായി അധികാരമേറ്റു. ഞായറാഴ്ച പാഞ്ച്കുലയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നേരന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. കോണ്‍ഗ്രസില്‍ നിന്നും ഭരണം തിരിച്ച് പിടിച്ചത് മാത്രമല്ല ഒട്ടേറെ സവിശേഷതകളോട് കൂടിയ വിജയമായിരുന്നു ബിജെപിയ്ക്ക് ഹരിയാനയില്‍ ഉണ്ടായത്.

നാല്‍പ്പത് വര്‍ഷത്തെ ആര്‍എസ്എസ് പ്രവര്‍ത്തന പരിചയമാണ് ഖട്ടറിന്റെ കരുത്തി. മോദിയുടേയും അമിത് ഷായുടേയും ഏറ്റവും അടുത്ത അനുയായി കൂടിയാണ് ഖട്ടര്‍. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിയ്ക്കാന്‍ ഒരു ഡോക്ടര്‍ ആകണമെന്നായിരുന്നു 60 കാരനായ ഖട്ടര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഗ്രഹിച്ചത്. എന്നാല്‍ കാലം അദ്ദേഹത്തിനായി കാത്ത് വച്ചത് ഹരിയാന മുഖ്യമന്ത്രിയെന്ന പദവിയായിരുന്നു.

Manohar Lal Khattar

1996 മുതലാണ് ഖട്ടര്‍ മോദിയ്‌ക്കൊപ്പം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. ഹരിയാനയിലെ തിരഞ്ഞെടുപ്പ് ചുമതല നിര്‍ഹവഹിച്ചത് ഖട്ടര്‍ ആയിരുന്നു. തുടര്‍ന്ന് 2002 ല്‍ കാശ്മീരിലെ തിരഞ്ഞെടുപ്പ് ചുമതലയും ഖട്ടറിനെ ഏല്‍പ്പിയ്ക്കുകയായിരുന്നു.
1966 ന് ശേഷം ഹരിയാനയില്‍ ബിജെപി നേടുന്ന ഉജ്ജ്വല വിജയമാണ് 2014 ലേത്. കനത്ത സുരക്ഷയ്ക്കിടെയാണ് സത്യ പ്രതിഞ്ജ ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, സുഷമ സ്വരാജ്, ആന്ദി ബെന്‍ പാട്ടീല്‍, വസുന്ധര രാജേ എന്നിവരും സത്യപ്രതിഞ്ജ ചടങ്ങില്‍ പങ്കെടുത്തു.

English summary
Manohar Lal Khattar takes oath as Haryana CM, Modi attends ceremony.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X