കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാണയില്‍ ബിജെപി-ജെജെപി സര്‍ക്കാര്‍ !! മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്തു

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാണയില്‍ പുതിയ ബിജെപി-ജെജപി സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറി. മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യദേവ് നാരായണണ്‍ ആര്യ സത്യവാചകം ചൊല്ലികൊടുത്തു.53 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ ഹരിയാണയില്‍ വീണ്ടും അധികാരത്തില്‍ ഏറുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

haryanacm

ശിരോമണി അകാലി ദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍, സുഖ്ബീര്‍ സിംഗ് ബാദല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ബിജെപിക്ക് സാധിക്കാതിരുന്നതോടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപി ജെജെപിയുടെ പിന്തുണ തേടിയത്. 40 സീറ്റുകളായിരുന്നു ബിജെപി നേടിയത്. കോണ്‍ഗ്രസ് 31 സീറ്റുകളിലും വിജയിച്ചു. ജെജെപിക്ക് 12 സീറ്റുകളും ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളായിരുന്നു വേണ്ടത്. നിലവില്‍ ജെജെപിയുടേയും സ്വതന്ത്രരുടേയും അടക്കം 56 പേരുടെ പിന്തുണ ബിജെപിക്കുണ്ട്.

അധികാരത്തില്‍ ഏറിയ പിന്നാലെ ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. ബിജെപിയുമായുള്ള സഖ്യം ജനഹിതത്തിന് എതിരാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. എന്നാല്‍ തങ്ങള്‍ കോണ്‍ഗ്രസിനും എതിരേയാണ് മത്സരിച്ച് വിജയിച്ചതെന്ന് ദുഷ്യന്ത് പറഞ്ഞു. ബിജെപിയുമായി കൈകോര്‍ത്ത് ജെജെപി ജനത്തെ വഞ്ചിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്.

അതേസമയം ബിജെപി-ജെജെപി സഖ്യസര്‍ക്കാര്‍ അധികനാള്‍ നീണ്ട് പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ പ്രതികരിച്ചു. ബിജെപി-ജെജെപി സഖ്യം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്.തങ്ങളെ ഒറ്റിക്കൊടുത്തവരെ ജനം മറക്കില്ല, ദീപേന്ദര്‍ ഹൂഡ ട്വീറ്റ് ചെയ്തു.

വിവാഹം കഴിക്കാന്‍ ലക്ഷ്യം വെച്ചത് ഷാജുവിനെ അല്ല, മറ്റൊരാളെ..പാരയായത് ഭാര്യ,ജോളിയുടെ വെളിപ്പെടുത്തല്‍

'രാഹുൽ ഗാന്ധി രാജിവച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഞങ്ങൾ രാജി വച്ചാൽ ഉണ്ടാകില്ലെന്ന് പറയണം'

കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം എന്നും തുറക്കാത്ത കടകള്‍ പോലെയാണ്; ഈ രീതി മാറണമെന്ന് യൂത്ത് നേതാവ്

English summary
Manohar Lal Khatter sworn in as Haryana CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X