കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു, അന്ത്യം 63ാം വയസ്സില്‍, അനുശോചനവുമായി രാഷ്ട്രപതി

Google Oneindia Malayalam News

ദില്ലി: ഗോവ മുഖ്യമന്ത്രിയും ബിജെപിയുടെ മുന്‍ പ്രതിരോധ മന്ത്രിയുമായി മനോഹര്‍ പരീക്കര്‍ അന്തരിച്ചു. അദ്ദേഹത്തിന് 63 വയസ്സായിരുന്നു. പാന്‍ക്രിയാസിസ് അര്‍ബുദത്തെ തുടര്‍ന്ന് അദ്ദേഹം കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ആര്‍എസ്എസിലൂടെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയം നേടിയാണ് അദ്ദേഹം ബിജെപിയിലെത്തിയത്. ബിജെപിയിലെ തന്ത്രജ്ഞനായ നേതാവായിട്ടാണ് പരീക്കര്‍ അറിയപ്പെട്ടിരുന്നത്.

1

1994ല്‍ വെറും നാല് പേര്‍ മാത്രമുണ്ടായിരുന്ന ഗോവ നിയമസഭയില്‍ പാര്‍ട്ടിക്ക് അധികാരം നേടിക്കൊടുക്കുന്നതില്‍ പരീക്കര്‍ വഹിച്ച പങ്ക് അവഗണിക്കാനാവാത്തതാണ്. ഗോവ, മുംബൈ, ദില്ലി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു പരീക്കര്‍ അവസാന കാലങ്ങളില്‍. പ്രധാനമന്ത്ര നരേന്ദ്ര മോദിയുടെ വിശ്വസ്തന്‍മാരില്‍ ഒരാളായിട്ടാമ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബിജെപിയുടെ തന്ത്രജ്ഞനായി നേതാവും, പ്രശ്‌ന പരിഹാരത്തിന് അദ്ദേഹത്തിനുള്ള മിടുക്കും, പ്രകീര്‍ത്തിച്ച് കൊണ്ട് ബിജെപി നേതാവ് വികെ സിംഗ് അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

രാഷ്ട്രപതി രാംനാഥ് കോവിന്ദും പരീക്കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. അങ്ങേയറ്റം വേദനിപ്പിക്കുന്ന വിയോഗമാണ് പരീക്കറുടേത്. രോഗം ഉണ്ടായിട്ടും അദ്ദേഹം പോരാടാനുള്ള മനസ്സ് കാണിച്ചു, പൊതുമധ്യത്തില്‍ ഏറ്റവും മികച്ച പ്രതിച്ഛായ ഇന്ത്യയിലെയും ഗോവയിലെയും ജനങ്ങളെ ഒരുപോലെ സേവിച്ച മഹാമനസ്‌കത എന്നായിരുന്നു രാഷ്ട്രപതി കോവിന്ദിന്റെ ട്വീറ്റ്.

ക്ലൈമാക്സിൽ സോണിയ ഗാന്ധി വരച്ച വരയിൽ തന്നെ കെവി തോമസ്! ബിജെപി ഒന്നും വെച്ച് നീട്ടിയിട്ടില്ലക്ലൈമാക്സിൽ സോണിയ ഗാന്ധി വരച്ച വരയിൽ തന്നെ കെവി തോമസ്! ബിജെപി ഒന്നും വെച്ച് നീട്ടിയിട്ടില്ല

English summary
manohar parikkar passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X