കോണ്‍ഗ്രസ് തെളിവുകള്‍ നിര്‍മ്മിക്കുന്നു... റാഫേല്‍ ഓഡിയോ ക്ലിപ്പ് നിഷേധിച്ച് മനോഹര്‍ പരീക്കര്‍!!
പനാജി: റാഫേല്‍ ഇടപാടില്‍ ബിജെപിക്കെതിരെ പുതിയ ശബ്ദരേഖ തെളിവുമായി രംഗത്തെത്തിയ കോണ്‍ഗ്രസിനെതിരെ ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. കോണ്‍ഗ്രസ് തെളിവുകള്‍ നിര്‍മ്മിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്ന വിധത്തില്‍ താന്‍ ആരോടും അത്തരം സംഭാഷണം നടത്തിയിട്ടില്ലെന്നും മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും നിലവില്‍ ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ പറഞ്ഞു.
റാഫേല്‍ ഇടപാടില്‍ സുപ്രീം കോടതി തുടരന്വേഷണത്തിന് അനുമതി നിക്ഷേധിച്ചതിനാല്‍ കോണ്‍ഗ്രസ് പുതിയ തെളിവുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അതിനാലാണ് ഇത്തരം കള്ളങ്ങള്‍ പറയാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുന്നതെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് ആരോപിക്കുന്ന രീതിയില്‍ അത്തരമൊരു സംഭാഷണവും ഉണ്ടായിട്ടില്ലെന്നും ഒരു കാബിനറ്റിലും ഇത്തരം ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഗോവന്‍ ആരോഗ്യമന്ത്രി വിശ്യജിത്ത് റാണെയുടെ ശബ്ദസംഭാഷണം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരീക്കറിന്‍റെ കയ്യിലാണെന്ന് റാണെ പറയുന്നതായാണ് ശബ്ദരേഖ.കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ശബ്ദരേഖ പുറത്തുവിട്ടത്. പരീക്കര്‍ പ്രതിരോധമന്ത്രിയായ കാലത്താണ് റാഫേല്‍ ജെറ്റ് ഇടപാട് നടന്നതെന്നും അതിനാല്‍ അതു സംബന്ധിച്ച എല്ലാ രഹസ്യ രേഖകളും പരീക്കറിന്‍റെ കയ്യിലാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.












Click it and Unblock the Notifications