മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയാകും
പനാജി: കേന്ദ്രപ്രതിരോധമന്ത്രി സ്ഥാനം മനോഹർ പരീക്കർ രാജിവെച്ചു. ഗോവ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിനു വേണ്ടിയാണിത്. പരീക്കറാണ് മുഖ്യമന്ത്രിയെങ്കിൽ പിന്തുണയ്ക്കാമെന്ന് പ്രാദേശിക പാർട്ടികൾ ഉറപ്പു നൽകിയതിനെ തുടർന്നാണ് ഈ നീക്കം.
40 അംഗ സഭയിൽ 17 സീറ്റുള്ള കോൺഗ്രസാണ് ഏറ്റവും വലിയ കക്ഷി. രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് 13 സീറ്റുമാത്രമാണുള്ളത്. മഹാരാഷ്ട്ര ഗോമന്തക് പാർട്ടി, ഗോവ ഫോർവേർഡ് പാർട്ടി, മൂന്നു സ്വതന്ത്രർ എന്നിവരുടെ പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാനാണ് പരീക്കർ ശ്രമിക്കുന്നത്. 22 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് പരീക്കർ ഗവർണറെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications