കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ ജയിച്ചത് ബിജെപി തന്നെ; സുന്ദര ഭരണം നടക്കുന്നത് ഇങ്ങനെ, എല്ലാ ഫയലും ദില്ലിയിലേക്ക്!!

Google Oneindia Malayalam News

പനാജി: ഗോവയില്‍ ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങള്‍ എല്ലാം പാളിയെന്ന് സൂചന. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെയാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ദില്ലിയിലെ എയിംസില്‍ ചികില്‍സയിലാണ് പരീക്കര്‍. ഗോവയിലെ ഭരണപരമായ എല്ലാ ഉത്തരവുകളിലും ഒപ്പുവയ്ക്കുന്നത് പരീക്കര്‍ തന്നെയാണ്.

ഇതിന് വേണ്ടി പ്രത്യേക പദ്ധതി ബിജെപി തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല, മന്ത്രിസഭാ യോഗവും കൃത്യമായി നടക്കുന്നുണ്ട്. പരീക്കറിന്റെ അഭാവത്തില്‍ സംസ്ഥാന ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് ചില ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയം കണ്ടിട്ടില്ല. നിലവിലെ ഗോവ ഭരണവിവരങ്ങള്‍ ഇങ്ങനെ....

 പ്രധാന ആക്ഷേപം

പ്രധാന ആക്ഷേപം

മുഖ്യമന്ത്രി പരീക്കര്‍ ആശുപത്രിയിലായതോടെ ഭരണം നടക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം. ഈ സാഹചര്യത്തില്‍ നിയമസഭ വിളിച്ചുചേര്‍ത്ത് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നു കോണ്‍ഗ്രസ് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ഭരണകക്ഷിയില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇടപെടുകയും പ്രത്യേക പദ്ധതി തയ്യാറാക്കുകയുമായിരുന്നു.

പരീക്കറെ മാറ്റിയാല്‍

പരീക്കറെ മാറ്റിയാല്‍

ക്യാന്‍സര്‍ ബാധിതനായ പരീക്കര്‍ മാസങ്ങളോളം അമേരിക്കയില്‍ ചികില്‍സയിലായിരുന്നു. പിന്നീട് കഴിഞ്ഞമാസം തിരിച്ചെത്തിയെങ്കിലും അസുഖം മൂര്‍ഛിച്ചു. പിന്നീടാണ് ദില്ലയിലെ എയിംസില്‍ ചികില്‍സ തേടിയത്. പരീക്കറെ മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറ്റിയാല്‍ ബിജെപി ഭരണം നിലപൊത്തുമെന്നതാണ് അവസ്ഥ.

 ബിജെപി അധ്യക്ഷന്റെ കളി

ബിജെപി അധ്യക്ഷന്റെ കളി

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ മാറ്റാതെ ബിജെപി അധ്യക്ഷന്‍ കളിച്ചത്. ഗോവ സര്‍ക്കാര്‍ നടപടികളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ദില്ലിയിലെ ആശുപത്രിയിലെത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മൂന്നുദിവസത്തിനകം പരീക്കര്‍ പരിശോധിച്ച് തിരിച്ച് തിരിച്ചയക്കും.

മൂന്ന് ദിവസം മാത്രം

മൂന്ന് ദിവസം മാത്രം

ഗോവ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മൂന്ന് ദിവസത്തിനകം ഒപ്പുവച്ച് തിരിച്ചെത്തുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി സുദീന്‍ ധവാലികര്‍ പറഞ്ഞു. പരീക്കറുടെ നിര്‍ദേശ പ്രകാരം എല്ലാ ബുധനാഴ്ചയും മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും. ഇക്കാര്യം പരീക്കറെ അറിയിച്ച ശേഷമാണ് അന്തിമ നിലപാട് പരസ്യപ്പെടുത്തുന്നത്.

മന്ത്രിമാരെ മാറ്റി

മന്ത്രിമാരെ മാറ്റി

കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാന്‍ ഗോവയില്‍ ബിജെപിയുടെ തിരക്കിട്ട നീക്കങ്ങളാണ് നടന്നത്. മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ തീരുമാനിച്ച ബിജെപി രണ്ട് മന്ത്രിമാരെ മാറ്റി. പകരം രണ്ടു മന്ത്രിമാരെ നിയമിച്ചു. അസുഖ ബാധിതരായ രണ്ടു മന്ത്രിമാരെയാണ് മാറ്റിയത്. ഇവര്‍ സംസ്ഥാനത്ത് സജീവ പ്രവര്‍ത്തനം നടത്തുന്നവരല്ല. പരീക്കറിന്റെ നിര്‍ദേശ പ്രകാരമാണ് രണ്ട് മന്ത്രിമാരെ മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 പ്രതിഷേധം തണുപ്പിക്കാന്‍

പ്രതിഷേധം തണുപ്പിക്കാന്‍

നഗരവികസന ചുമതലയുള്ള മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, ഊര്‍ജ വകുപ്പ് മന്ത്രി പന്തുറാങ് മദ്‌കൈകര്‍ എന്നിവരെയാണ് മന്ത്രിസഭയില്‍ നിന്ന് മാറ്റിയത്. പകരം ബിജെപി എംഎല്‍എമാരായ നിലേഷ് കബ്രാള്‍, മിലിന്ത് നായിക് എന്നിവര്‍ക്ക് ചുമതല നല്‍കി. ഇവര്‍ക്ക് ചുമതല നല്‍കിയതിലൂടെ പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധം തണുപ്പിക്കാന്‍ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

സംസ്ഥാനത്തിന് പുറത്ത്

സംസ്ഥാനത്തിന് പുറത്ത്

ഫ്രാന്‍സിസ് ഡിസൂസ കുറച്ചുകാലമായി അസുഖ ബാധിതനാണ്. അദ്ദേഹം അമേരിക്കയില്‍ ചികില്‍സയിലാണ്. ഊര്‍ജ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മദ്‌കൈകറിന് കഴിഞ്ഞ ജൂണില്‍ പക്ഷാഘാതം വന്നിരുന്നു. പിന്നീട് അദ്ദേഹം മുംബൈയില്‍ ചികില്‍സയിലാണ്. മുഖ്യമന്ത്രി ദില്ലിയിലെ ആശുപത്രിയാണ്. മൂന്ന് മന്ത്രിമാരാണ് ഫലത്തില്‍ സംസ്ഥാനത്ത് ഇല്ലാതിരുന്നത്. ഈ പ്രശ്‌നത്തിനാണ് പരിഹാരം കണ്ടിരിക്കുന്നത്.

കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്; മധ്യപ്രദേശില്‍ മറ്റൊരു മുന്‍ മന്ത്രിയും അംഗമായി, ബിജെപി ചര്‍ച്ചക്കിടെകോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്; മധ്യപ്രദേശില്‍ മറ്റൊരു മുന്‍ മന്ത്രിയും അംഗമായി, ബിജെപി ചര്‍ച്ചക്കിടെ

English summary
Manohar Parrikar clearing files from hospital: Goa minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X