പരീക്കര്‍ തിരിച്ചെത്തി, ആരോഗ്യനില അവ്യക്തം; രാജി തേടി കോണ്‍ഗ്രസ്, ഗോവ രാഷ്ട്രീയം ചൂടുപിടിക്കുന്നു

പനാജി: ദില്ലിയിലെ ചികില്‍സ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നാട്ടില്‍ തിരിച്ചെത്തിയതോടെ ഗോവ രാഷ്ട്രീയം ചൂടുപിടിച്ചു. കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ഭരണം നിലച്ച മട്ടാണെന്നും മുഖ്യമന്ത്രിയെ മാറ്റണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ബിജെപി സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും കോണ്‍ഗ്രസ് വെല്ലുവിളിച്ചു. കഴിഞ്ഞദിവസം ആശുപത്രിയില്‍ ഗോവ മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു. പിന്നീടാണ് പരീക്കറിന്റെ ചികില്‍സ മതിയാക്കി എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പരീക്കറിന്റെ മടങ്ങിവരവും കോണ്‍ഗ്രസിന്റെ ഒരുക്കങ്ങളും ഇങ്ങനെ....

പ്രത്യേക വിമാനത്തില്‍

പ്രത്യേക വിമാനത്തില്‍

ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മനോഹര്‍ പരീക്കര്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഗോവയിലെത്തിയത്. പനാജിക്കടുത്ത ദോന പോളയിലെ സ്വകാര്യ വസതിയിലാണിപ്പോള്‍ പരീക്കര്‍. ആംബുലന്‍സിലായിരുന്നു അദ്ദേഹം വീട്ടിലെത്തിയത്. വിമാനത്താവളത്തില്‍ ആംബുലന്‍സ് ഒരുക്കി നിര്‍ത്തിയിരുന്നു. ആശുപത്രിയില്‍ നിന്ന് പുറപ്പെടാന്‍ തീരുമാനിച്ച വേളയിലും ചില ആശങ്കകളുണ്ടായി.

ഗോവയിലേക്ക് പോകില്ല എന്ന് ആദ്യം, പിന്നീട്

ഗോവയിലേക്ക് പോകില്ല എന്ന് ആദ്യം, പിന്നീട്

ഞായറാഴ്ച രാവിലെയാണ് എയിംസില്‍ നിന്ന് പരീക്കറിനെ ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ അദ്ദേഹം ഉടന്‍ ഗോവയിലേക്ക് തിരിക്കില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ നിരീക്ഷണം ആവശ്യമാണെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ തീരുമാനം മാറ്റി. വേഗത്തില്‍ ഗോവയിലേക്ക് തിരിക്കുകയായിരുന്നു.

ഡിസ്ചാര്‍ജ് ചെയ്ത ഉടനെ ഐസിയുവിലേക്ക്

ഡിസ്ചാര്‍ജ് ചെയ്ത ഉടനെ ഐസിയുവിലേക്ക്

ഞായറാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചു. പിന്നീട് തിടുക്കത്തില്‍ ഐസിയുവിലേക്ക് മാറ്റി. ഇത് ആശങ്ക വര്‍ധിപ്പിച്ചു. ആരോഗ്യ നില വഷളായി എന്നാണ് ഡോക്ടര്‍മാര്‍ മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ അധികം വൈകാതെ ഡിസ്ചാര്‍ജ് ചെയ്യാന്‍ വീണ്ടും തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് ഗോവയിലേക്ക് തിരിച്ചതും ഉച്ചയ്ക്ക് ശേഷം 2.35ന് ഗോവയില്‍ വിമാനമിറങ്ങിയതും.

ഡോക്ടര്‍മാരുടെ സംഘം

ഡോക്ടര്‍മാരുടെ സംഘം

പരീക്കറിന്റെ ആരോഗ്യനില പരിശോധിക്കാന്‍ വന്‍ ഡോക്ടര്‍മാരുടെ സംഘം തന്നെയുണ്ട്. ഗോവ മെഡിക്കല്‍ കോളജിലെയും പനാജിയിലെ മറ്റു ആശുപത്രികളിലെയും പ്രമുഖ ഡോക്ടര്‍മാരാണ് അദ്ദേഹത്തെ നിരീക്ഷിക്കുന്നത്. പരീക്കറുടെ സ്വകാര്യ വസതിയിലാണ് എല്ലാ സജീകരണങ്ങളും ഒരുക്കിയെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വിശ്രമിക്കുകയാണെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ വ്യക്തമായ വിവരങ്ങള്‍ അവര്‍ പുറത്തുവിടുന്നില്ല.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നാണ് 62കാരനായ പരീക്കറിന്റെ ആരോഗ്യനില വഷളായത്. മൂന്ന് മാസത്തോടെ അമേരിക്കയില്‍ ചികില്‍സയിലായിരുന്നു. പിന്നീട് തിരിച്ചെത്തിയ ശേഷം വീണ്ടും ആരോഗ്യനില വഷളായി. തുടര്‍ന്നാണ് ദില്ലിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. സപ്തംബര്‍ 15 മുതല്‍ എയിംസിലായിരുന്നു.

ആശുപത്രിയില്‍ മന്ത്രിസഭാ യോഗം

ആശുപത്രിയില്‍ മന്ത്രിസഭാ യോഗം

വെള്ളിയാഴ്ച പരീക്കര്‍ ഗോവ മന്ത്രിസഭാ യോഗം എയിംസില്‍ വിളിച്ചുചേര്‍ത്തിരുന്നു. ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങളും ഗോവ മന്ത്രിമാരും യോഗത്തില്‍ സംബന്ധിച്ചു. സര്‍ക്കാര്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വേണ്ടിയാണിതെന്നായിരുന്നു ബിജെപിയുടെ വിശദീകരണം. ബിജെപി നേതാക്കളും സഖ്യകക്ഷി നേതാക്കളും ആദ്യം വെവ്വേറെയാണ് പരീക്കറുമായി ചര്‍ച്ച നടത്തിയത്. പിന്നീടാണ് യോഗം ചേര്‍ന്നത്.

സര്‍ക്കാര്‍ വീഴുമെന്ന് കോണ്‍ഗ്രസ്

സര്‍ക്കാര്‍ വീഴുമെന്ന് കോണ്‍ഗ്രസ്

അതേസമയം, പരീക്കര്‍ സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. സഖ്യകക്ഷികളുടെ പിന്തുണ നഷ്ടപ്പെടുമോ എന്ന് ബിജെപിക്ക് ഭയണുണ്ടെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

അധികാര മോഹം

അധികാര മോഹം

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കറും പവന്‍ ഖേരയുമാണ് ബിജെപിക്കെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നത്. ബിജെപിക്ക് അധികാരത്തോട് ആര്‍ത്തിയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം. സഖ്യകക്ഷികളുടെ പിന്തുണ ബിജെപിക്ക് നഷ്ടമായിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

പരീക്കര്‍ രാജിവയ്ക്കണം

പരീക്കര്‍ രാജിവയ്ക്കണം

സംസ്ഥാനത്തെ ജനങ്ങളെ ബിജെപി വഞ്ചിക്കുകയാണ്. ഭരണം മാസങ്ങളായി നടക്കുന്നില്ല. ഇങ്ങനെ ഒരു സര്‍ക്കാര്‍ എത്രകാലം മുന്നോട്ട് പോകും. പരീക്കറിന്റെ മാറ്റാന്‍ തയ്യാറാകണം. പരീക്കര്‍ രാജവയ്ക്കണം. ചലനമില്ലാത്ത സര്‍ക്കാരാണ് ഗോവയിലുള്ളതെന്നും പവന്‍ ഖേരയും ഗിരീഷ് ചോദന്‍കറും കുറ്റപ്പെടുത്തി.

നിയമസഭ പിരിച്ചുവിടില്ല

നിയമസഭ പിരിച്ചുവിടില്ല

പരീക്കര്‍ സര്‍ക്കാര്‍ നിയമസഭ പിരിച്ചുവിടുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ശ്രീപാദ് നായിക് പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. പരീക്കര്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഗോവയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ബിജെപി കോര്‍കമ്മിറ്റി അംഗമാണ് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി കൂടിയായ നായിക്.

പ്രതിസന്ധി ഇങ്ങനെ

പ്രതിസന്ധി ഇങ്ങനെ

പരീക്കര്‍ മുഖ്യമന്ത്രിയായാല്‍ മാത്രമാണ് ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുകയുള്ളൂവെന്ന് രണ്ട് സഖ്യകക്ഷികളും അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചത്. രണ്ട് ബിജെപി മന്ത്രിമാരെ മാറ്റി നിയമിക്കുകയും ചെയ്തു. എന്നാല്‍ പരീക്കര്‍ രാജിവയ്ക്കണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+