കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്താക്കിയത് അറിഞ്ഞില്ലെന്ന് മന്ത്രി! രാജി വിവാദത്തില്‍ വെട്ടിലായി ബിജെപി!

  • By Aami Madhu
Google Oneindia Malayalam News

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍ ആയ പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ബിജെപിയെ ഗോവയില്‍ വരിഞ്ഞ് മുറുക്കുന്നു.കോണ്‍ഗ്രസ് ഉയര്‍ത്തിയ വെല്ലുവിളിയെ പ്രതിരോധിക്കാന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയ പിന്നാലെയാണ് പുതിയ വിവാദം.

goapareekar-1537793307.jpg -
മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ക്യാന്‍സര്‍ ബാധിതനായി അമേരിക്കയില്‍ ചികിത്സയില്‍ പോയ പിന്നാലെയാണ് ഗോവയില്‍ അതൃപ്തി ഉടലെടുത്തത്. ഭരണ സ്തംഭനമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ഗവര്‍ണറെ സമീപച്ചതോടെയാണ് മന്ത്രിസഭയില്‍ ബിജെപി അഴിച്ച് പണി നടത്തിയത്.

പരീക്കറെ കൂടാതെ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന നഗരവികസന ചുമതലയുള്ള മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, ഊര്‍ജ വകുപ്പ് മന്ത്രി പന്തുറാങ് മദ്‌കൈകര്‍ എന്നിവരെയാണ് മന്ത്രിസഭയില്‍ നിന്ന് മാറ്റിയത്. പകരം ബിജെപി എംഎല്‍എമാരായ നിലേഷ് കബ്രാള്‍, മിലിന്ത് നായിക് എന്നിവര്‍ക്ക് ചുമതല നല്‍കി. പരീക്കറിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നീക്കമെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

pareekar6-1537793337.jpg

എന്നാല്‍ തന്‍റെ രാജി വിവരം അറിയില്ലെന്നും പാര്‍ട്ടിയില്‍ നിന്നും ഇത്തരം ഒരു നീക്കം പ്രതീക്ഷിച്ചില്ലെന്നും ഫ്രാന്‍സിസ് ഡിസൂസ പറഞ്ഞു. ഇരുപതു വര്‍ഷമായി താന്‍ ബിജെപിയുടെ ഒപ്പമാണ്. പാര്‍ട്ടിയോട് കാണിച്ച കൂറിനുള്ള പ്രതിഫലമാണ് തനിക്ക് ലഭിച്ചതെന്നും ഡിസൂസ പറഞ്ഞു.

02-1496400751-bjpflag-26-14

എന്തു കൊണ്ടാണ് തന്നെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതെന്ന് അറിയുന്നതിന് മുഖ്യമന്ത്രിയെ താന്‍ വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് പാര്‍ട്ടിയുടെ ഉന്നതതല തീരുമാനമാണ് തന്നെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുകയെന്നതെന്നും ഡിസൂസ പറഞ്ഞു.

English summary
Manohar Parrikar Gave No Hint On My Removal": Goa Minister From Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X