ഒടുവില്‍ 6 ഭീകരരെയും വധിച്ചു, പിടിച്ചെടുത്തത് പാക് നിര്‍മിത ആയുധങ്ങള്‍; പ്രതിരോധ മന്ത്രി
പത്താന്‍കോട്ട്: വ്യോമസേനാ കേന്ദ്രം ആക്രമിച്ച ആറു ഭീകരരെയും വധിച്ചെന്ന് കേ്ന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. എന്നാലും തിരിച്ചില്‍ നടപടി തുടരും. ഭീകരരുടെ മുഖം തിരിച്ചറിയാന്ർ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഒരു തരത്തിലുള്ള നാശനഷ്ടവും ഉണ്ടാക്കാന്‍ അനുവദിക്കാതെയാണ് ഭീകരരെ നേരിട്ടത്.
പാക് നിര്‍മിത ആയുധങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഉഗ്രസ്‌ഫോടക വസ്തുക്കള്‍ വ്യോമസേനാ കേന്ദ്രത്തിന്റെ പലഭാഗത്തും ഭീകരര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുപോലെ പല കെണികളും ഒരുക്കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള കെണിയില്‍ പെട്ടാണ് ഒരു സൈനികനെ നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ആയുധങ്ങള്‍ പിടിച്ചെടുത്തു
40-50 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഭീകരരുടെ കയ്യില്‍ ഉണ്ടായിരുന്നു.എ കെ 47 തോക്കുകകള്‍, മോട്ടോര്‍ ഷെല്ലുകള്‍, പിസ്റ്റളുകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.പാക് നിര്‍മിത ആയുധങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഉഗ്രസ്‌ഫോടക വസ്തുക്കള്‍ വ്യോമസേനാ കേന്ദ്രത്തിന്റെ പലഭാഗത്തും ഭീകരര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുപോലെ പല കെണികളും ഒരുക്കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള കെണിയില്‍ പെട്ടാണ് ഒരു സൈനികനെ നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

6 ഭീകരരെയും വധിച്ചു
വ്യോമസേനാ കേന്ദ്രം ആക്രമിച്ച ആറു ഭീകരരെയും വധിച്ചെന്ന് കേ്ന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഭീകരരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു.

പത്താന്‍ കോട്ടിലെ ഓപ്പറേഷന്‍
ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു പത്താന്‍കോട്ടിലെ ഓപ്പറേഷന്‍. വ്യോമസേനാ കേന്ദ്രത്തിലെ ആയുധങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഭീകരര്‍ ഒളിച്ചിരുന്ന രണ്ടു കെട്ടിടങ്ങള്‍ക്ക് മാത്രമാണ് ചെറിയ കേടുപാടുകള്‍ ഉണ്ടായത്.

വലിയ പ്രദേശം
3000 കുടുംബങ്ങള്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഏറെ സാഹസിക നിറഞ്ഞ ഓപ്പറേഷനായിരുന്നു ഇത്. എല്ലാ ചുറ്റുപാടുകളും നോക്കി മാത്രമേ സൈന്യത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നുള്ളു.

ഏറ്റുമുട്ടല്‍ നടന്നത്
ഭീകരര്‍ എങ്ങനെ കേന്ദ്രത്തിലേക്ക് കടന്നു എന്നതില്‍ ഇപ്പോഴും ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ 36 മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടലായിരുന്നു ഇത്. അതേ സമയം സുരക്ഷയില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

സുരക്ഷ ശക്തമാക്കി
എല്ലാ പ്രതിരോധ മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചില വീഴ്ചകളും സംഭവിച്ചതായും കാണുന്നുണ്ട്. അന്വേഷണത്തിന് ശേഷമേ എല്ലാ കാര്യങ്ങളും പറയാന്‍ കഴിയുകയുള്ളു. സുരക്ഷയില്‍ യാതൊരു ഒത്തു തീര്‍പ്പിനും അനുവദിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു.

കൊല്ലപ്പെട്ട സൈനികന്‍
ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനിടെ മരിച്ച സൈനികരെ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് സമാനമായി കണക്കാക്കും. അവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും.












Click it and Unblock the Notifications