കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്കറിന്‍റെ ഭാര്യ മേധാ പരീക്കറും മരണത്തിന് കീഴടങ്ങിയത് കാന്‍സറിനെ തുടര്‍ന്ന്

Google Oneindia Malayalam News

Recommended Video

cmsvideo
പരീക്കറിന്‍റെ ഭാര്യയും മരണത്തിന് കീഴടങ്ങിയത് കാന്‍സർ ബാധിച്ച് | Oneindia Malayalam

പനാജി: 2001ല്‍ ഗോവ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മനോഹര്‍ പരീക്കറിന്റെ ഭാര്യ മേധ പരീക്കര്‍ മരണത്തിന് കീഴടങ്ങിയത് കാന്‍സര്‍ ബാധിച്ച്. പരീക്കര്‍ ആദ്യമായി ഗോവ മുഖ്യമന്ത്രി പദത്തിലെത്തിയത് കാണാന്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക്് സാധിച്ചിരുന്നില്ല. 18 വര്‍ഷങ്ങള്‍ക്കിപ്പുറം 2019ല്‍ മനോഹര്‍ പരീക്കര്‍ അതേ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തന്നെ കാന്‍സര്‍ ബാധിച്ച് പരീക്കര്‍ വിടവാങ്ങി.

രാഹുൽഗാന്ധിയുടെ രാഹുൽഗാന്ധിയുടെ "നോട്ടപ്പുള്ളിയായ" കോഴിക്കോട്ടുകാരി ആലത്തൂർ അങ്കത്തിന്

ഭാര്യ മേധ പരീക്കര്‍ മരിച്ചത് 40 വയസിലാണ്. ഭാര്യയുടെ 55 ജന്മദിനത്തില്‍ പരീക്കര്‍ തന്നെയാണ് ഭാര്യ കാന്‍സര്‍ ബാധിച്ചാണ് മരിച്ചത് എന്ന് പറഞ്ഞത്. എന്നാല്‍ ഏത് തരം കാന്‍സറാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. മനോഹര്‍ പരീക്കര്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച് മരിച്ചത്. 2001ന് ശേഷം ഗോവന്‍ മുഖ്യമന്ത്രി പദം പ്രതിരോധ വകുപ്പ് കൈയാളുന്ന സമയത്ത് മാത്രമാണ് ഗോവയുടെ മുഖ്യമന്തി പദവി കുറച്ച് കാലത്തേക്ക് പരീക്കറിനെ മാറ്റി നിര്‍ത്തിയത്. 63 വയസില്‍ അവസാനിച്ച പരീക്കറിന്റെ ജീവിതം എല്ലാ കാലവും ലാളിത്യം നിറഞ്ഞതായിരുന്നു.

parekar

2018 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ യുഎസില്‍ ചികിത്സയിലായിരുന്നു പരീക്കര്‍. മുഖ്യമന്ത്രി പദത്തില്‍ രോഗകാലത്തും തുടര്‍ന്ന പരീക്കര്‍ ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഓഫീസില്‍ തിരിച്ചെത്തിയത്. ഗോവ കണ്ട കരുത്തുറ്റ രാഷ്ട്രീയ മുഖമാണ് പരീക്കറിന്റേത്. ്അച്ചടക്കമുള്ള സംഘപ്രവര്‍ത്തകനായ പരീക്കര്‍ ഗോവയുടെ രാഷ്ട്രീയ മാനങ്ങള്‍ മാറ്റിയെഴുതിയ രാഷ്ട്രീയ നേതാവാണ്.

ഭരണത്തില്‍ യാതോരു മുന്‍പരിചയവുമില്ലാതെയാണ് പരീക്കര്‍ മുഖ്യമന്ത്രി പദത്തിലെത്തതിയത്. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ആകാം എന്നാല്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ സാധിക്കില്ല.

1988ല്‍ ആര്‍എസ്എസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ പരീക്കര്‍ 1991ല്‍ നാമമാത്രമായി പോലും ബിജെപി ഇല്ലാതിരുന്ന ഗോവയില്‍ മത്സരിച്ചു. അന്നു മുതല്‍ ഇന്ന് വരെ ഗോവയില്‍ പരീക്കര്‍ സാധാരണക്കാരില്‍ ഒരാളായ ജനകീയനായ നേതാവായി തുടര്‍ന്നു. ഇനി ജനഹൃദയങ്ങളില്‍ തുടരും.

English summary
Manohar Parrikar's wife Medha Parrikar also died due to cancer, just befor ehe appointed as the Goa CM for the first time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X