കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ബോട്ട് സ്‌ഫോടനത്തില്‍ തകര്‍ന്നതു തന്നെയാണെന്ന് മനോഹര്‍ പരീക്കര്‍

  • By Aiswarya
Google Oneindia Malayalam News

ദില്ലി : ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന പാക് ബോട്ട് സ്‌ഫോടനത്തില്‍ തകര്‍ന്നതു തന്നെയാണെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. എന്നാല്‍ ബോട്ടു കത്തിച്ചതാണെന്ന കോസ്റ്റ്ഗാര്‍ഡ് ഡിഐജി ബി.കെ ലൊഷാലിയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെയാണ് പരീക്കര്‍ നിലപാടു വ്യക്തമാക്കി രംഗത്തെത്തിയത്.

ലൊഷാലിയുടെ പ്രസ്താവന പരിശോധിക്കും കൂടാതെ ഇത്തരത്തില്‍ പ്രസ്താവന നടത്തിയതായി തെളിഞ്ഞാല്‍ അച്ചടക്കനടപടി എടുക്കുമെന്നും പരീക്കര്‍ പറഞ്ഞു.

manohar-parrikar

സ്‌ഫോടനത്തിലാണു ബോട്ട് തകര്‍ന്നതെന്നതിനുള്ള എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും പരീക്കര്‍ പറഞ്ഞു. കഴിഞ്ഞ പുതുവത്സരദിനത്തില്‍ സംശയകരമായ സാഹചര്യത്തില്‍ ഗുജറാത്ത് തീരത്തു കണ്ടെത്തിയ പാക് ബോട്ടാണു കത്തിനശിച്ചത്. ബോട്ടില്‍ തീവ്രവാദികളായിരുന്നെന്നാണ് ഇന്ത്യന്‍ സേന വ്യക്തമാക്കിയിരുന്നത്.

തീരസംരക്ഷണ സേന പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് ഒരു മണിക്കുറോളം രക്ഷപ്പെടാന്‍ ശ്രമിച്ച ബോട്ട് സ്‌ഫോടനത്തെത്തുടര്‍ന്നു കടലില്‍ സ്വയം കത്തിയമരുകയായിരുന്നെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

English summary
Soon after The Indian Express released the video of Coast Guard DIG BK Loshali's claiming that he ordered Pakistan boat to be blown off, Defence Minister Manohar Parrikar took some tough questions on the issue from reporters but maintained that he stood by the statement issued soon after the incident in early January 2015
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X