മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അതീവ ഗുരുതരാവസ്ഥയില്‍! വെളിപ്പെടുത്തി ഗോവ മന്ത്രി!
Recommended Video

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഗോവ മന്ത്രി വിജയ് സര്‍ദേശായി. ഇപ്പോള്‍ അദ്ദേഹം കാന്‍സറിന്റെ നാലാം സ്റ്റേജിലാണെന്നും എന്നാല്‍ ഇപ്പോഴും അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും സര്‍ദേശായി പറഞ്ഞു.

കാന്‍സര്‍ ഇല്ലാതാക്കിയത് ഒരു സംസ്ഥാനത്തിന്റെ തന്നെ സ്വപ്നങ്ങളാണ്. ശ്മശാനത്തിന്റേയും പുതിയ ഒരു പദ്ധതിയ്ക്കും ആയി പണം അനുവദിച്ചതിന് താന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഇരിക്കുകയാണെന്നും വിജയ് സര്‍ദേശായി പറഞ്ഞു.
പാന്‍ക്രിയാസിന് അസുഖം ബാധിച്ച് കഴിഞ് വര്‍ഷം ആദ്യം മുതല്‍ ചികിത്സയിലായിരുന്നു ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. മുംബൈയിലും പിന്നീട് അമേരിക്കയിലും ചികിത്സയിലായിരുന്ന അദ്ദേഹം ചികിത്സ കഴിഞ്ഞ് ഗോവയില്‍ മടങ്ങിയെത്തിയെങ്കിലും ഭരണ കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്നില്ല.
എന്നാല്‍ പിന്നീട് അദ്ദേഹം പൊതുപരിപാടികളില്‍ പങ്കെടുത്ത് തുടങ്ങിയെങ്കിലും മൂക്കില്‍ ട്യൂബ് വെച്ചാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിജെപിയുടെ അധികാരക്കൊതിയാണ് അസുഖ ബാധിതനായിട്ട് പോലും പരീക്കറിനെ വെറുതേ വിടാത്തതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications