ഗോവയുടെ കോര്‍ട്ടില്‍ ബിജെപിയുടെ പന്ത്;കോണ്‍ഗ്രസ് തന്ത്രങ്ങള്‍ പാളി,പരീക്കറിന്റെ സത്യപ്രതിജ്ഞ 14ന്
പനജി: ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ വൈകരുതെന്ന് കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് സത്യപ്രതിജ്ഞ ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. പരീക്കറിനെ ഗോവ മുഖ്യമന്ത്രിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെൡയിക്കാനും ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നിര്‍ദേശമുണ്ട്. എന്നാല്‍ കേന്ദ്ര മന്ത്രി സ്ഥാനം രാജിവയ്ക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
ബിജെപി എംഎല്‍എമാര്‍ക്ക് പുറമേ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണച്ച മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും, ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും പരീക്കറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. നേരത്തെ 2014ല്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചായിരുന്നു പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രിക്കസേരയിലെത്തിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ആറ് മാസത്തിനുള്ളില്‍ ഗോവയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് ജയിക്കേണ്ടത് അനിവാര്യമാണ്.

ഗോവയിലെ നാല്‍പ്പത് അംഗ നിയസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 13 പേരാണ് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചത്. കോണ്‍ഗ്രസിന് 17 സീറ്റും നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ മൂന്ന് സീറ്റുകള്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും, ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിയ്ക്ക് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications