കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയുടെ കോര്‍ട്ടില്‍ ബിജെപിയുടെ പന്ത്;കോണ്‍ഗ്രസ് തന്ത്രങ്ങള്‍ പാളി,പരീക്കറിന്റെ സത്യപ്രതിജ്ഞ 14ന്

Google Oneindia Malayalam News

പനജി: ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ വൈകരുതെന്ന് കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് സത്യപ്രതിജ്ഞ ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. പരീക്കറിനെ ഗോവ മുഖ്യമന്ത്രിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെൡയിക്കാനും ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നിര്‍ദേശമുണ്ട്. എന്നാല്‍ കേന്ദ്ര മന്ത്രി സ്ഥാനം രാജിവയ്ക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

ബിജെപി എംഎല്‍എമാര്‍ക്ക് പുറമേ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണച്ച മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും, ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും പരീക്കറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. നേരത്തെ 2014ല്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചായിരുന്നു പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രിക്കസേരയിലെത്തിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ആറ് മാസത്തിനുള്ളില്‍ ഗോവയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് ജയിക്കേണ്ടത് അനിവാര്യമാണ്.

manohar-parrikar

ഗോവയിലെ നാല്‍പ്പത് അംഗ നിയസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 13 പേരാണ് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചത്. കോണ്‍ഗ്രസിന് 17 സീറ്റും നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ മൂന്ന് സീറ്റുകള്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും, ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിയ്ക്ക് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു.

English summary
With Goa Governor Mridula Sinha clearing the decks for Defence Minister Manohar Parrikar to form government in the state, the BJP on Monday revealed that his swearing-in ceremony will take place on March 14 at 5 pm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X