കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോഹർ പരീക്കറിന്റെ നില അതീവ ഗുരുതരം; പുതിയ മുഖ്യമന്ത്രി ഉടൻ, കോൺഗ്രസ് എംഎൽഎയ്ക്ക് സാധ്യത

Google Oneindia Malayalam News

Recommended Video

cmsvideo
മനോഹർ പരീക്കറിന്റെ നില അതീവ ഗുരുതരം

പനാജി: ഗോവയിൽ സർക്കാർ രൂപികരിക്കാൻ നാടകീയ നീക്കങ്ങളുമായി കോൺഗ്രസ് രംഗത്തിറിങ്ങിയിരിക്കുകയാണ്. ബിജെപി അംഗത്തിന്റെ മരണത്തോടെ പരീക്കർ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എംഎൽഎമാരെ അടർത്തിയെടുത്തി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളും സജീവമാവുകയാണ്.

നിയമസഭയിലെ ഏറ്റവും വലയി ഒറ്റകക്ഷി എന്ന നിലയിലാണ് കോൺഗ്രസ് സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിക്കുന്നത്. അതേസമയം കോൺഗ്രസിൽ നിന്നും എംഎൽഎമാരെ അടർത്തിയെടുക്കാനുള്ള ശ്രമങ്ങളും ബിജെപി തുടങ്ങിയിട്ടുണ്ട്. മനോഹർ പരീക്കറിന്റെ ആരോഗ്യനില വഷളായ സാഹചര്യത്തിൽ കോൺഗ്രസ് വിട്ട് വരുന്ന എംഎൽഎയ്ക്ക് ബിജെപി ഗോവയിലെ മുഖ്യമന്ത്രി പദം നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസിന് നാണക്കേട്

കോൺഗ്രസിന് നാണക്കേട്

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഗോവയിൽ സർക്കാരുണ്ടാക്കാനാകാതെ പോയത് കോൺഗ്രസിന് ഏറ്റവും വലിയ നാണക്കേടാണ് സൃഷ്ടിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 40 അംഗ സഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോൺഗ്രസ്.17 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. എന്നാൽ സഖ്യ കക്ഷികളുടെയും സ്വതന്ത്ര്യന്മാരുടെയും പിന്തുണ ഉറപ്പിക്കാൻ ബിജെപി ദ്രുതഗതിയിൽ നടത്തിയ നീക്കങ്ങൾ ഫലം കണ്ടു. കോൺഗ്രസിന്റെ അമിതാത്മവിശ്വാസം മൂലം ഗോവയിൽ ഭരണം നഷ്ടമായി.

 സർക്കാർ രൂപികരിക്കാൻ

സർക്കാർ രൂപികരിക്കാൻ

അർബുദ ബാധിതനായ മനോഹർ പരീക്കർ മാസങ്ങളോളം ദില്ലി എയിംസിൽ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി ഇല്ലാത്തതിനാൽ സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. പലവട്ടം സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു. പരീക്കറിനെ മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറ്റാതിരുന്നതിൽ ചില സഖ്യ കക്ഷികളും അതൃപ്തി അറിയിച്ചിരുന്നു.

ബിജെപി എംഎൽഎയുടെ മരണം

ബിജെപി എംഎൽഎയുടെ മരണം

ഉപമുഖ്യമന്ത്രിയും ബിജെപി എംഎൽഎയുമായ ഫ്രാൻസിസ് ഡിസൂസ ഫെബ്രുവരിയിൽ അന്തരിച്ചിരുന്നു. രണ്ട് ബിജെപി എംഎൽഎമാർ രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ സഭയുടെ അംഗബലം 37 ആയി. ഇതോടെ സഭയിൽ ബിജെപിയുടെ അംഗസംഖ്യ 13 ആയി കുറഞ്ഞു. കോൺഗ്രസിന് 14 സീറ്റുകളാണുള്ളത്. എംജിപി, ജിഎഫ്പി,എൻസിപി എന്നീ പാർട്ടികൾക്കാകെ 7 സീറ്റുകളും ഒരു സ്വതന്ത്ര്യ എംഎൽഎയും ബിജെപിക്കുണ്ട്. ബിജെപിക്ക് ഭൂരിപക്ഷം ഇല്ലെന്ന് അവകാശപ്പെട്ടാണ് കോൺഗ്രസ് സർക്കാർ രൂപികരിക്കാൻ അവകാശ വാദം ഉന്നയിക്കുന്നത്.

പിന്തുണ ലഭിക്കും

പിന്തുണ ലഭിക്കും

സർക്കാർ രൂപീകരണത്തിനായി ഗവർണർ ക്ഷണിച്ചാൽ സ്വതന്ത്രരും ചില പ്രദേശിക പാർട്ടികളും തങ്ങൾക്ക് പിന്തുണ നൽകുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എംഎൽഎമാരെ അടർത്തി സർക്കാർ രൂപികരിക്കാനാണ് കോൺഗ്രസിന്റെ പദ്ധതിയെന്നാണ് ബിജെപി ആരോപണം. ഇതോടെ ബിജെപി കേന്ദ്രങ്ങളിലും ജാഗ്രതയിലാണ്. അതേ നാണയത്തിൽ കോൺഗ്രസിന് തിരിച്ചടി നൽകാനാണ് നീക്കം.

 ആരോഗ്യനില ഗുരുതരം

ആരോഗ്യനില ഗുരുതരം

ഗോവാ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. പരീക്കറിന് പകരക്കാരനെ കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകളിലാണ് ബിജെപി നേതൃത്വം. ഇതിനിടെ കോൺഗ്രസ് എംഎൽഎയായ ദിഗംബർ കമത് ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യഹങ്ങളുണ്ട്. പരീക്കറിന് പകരം ദിഗംബർ കമതിനെ മുഖ്യമന്ത്രിക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

 കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്

കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്

ഗോവയിൽ നേതൃമാറ്റമുണ്ടാകുമെന്നാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ നൽകുന്ന സൂചന. ദിഗംബർ കമത് ഞായറാഴ്ച രാവിലെ ദില്ലിയിലേക്ക് പുറപ്പെട്ടതോടെയാണ് അഭ്യൂങ്ങൾ ശക്തമായത്. ബിസിനസ് ആവശ്യങ്ങൾക്കായാണ് തന്റെ യാത്രയെന്നാണ് ദിഗംബർ കമത് പ്രതികരിച്ചത്. ദില്ലിയിൽ ബിജെപി ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് ദിഗംബർ പോയതെന്നാണ് റിപ്പോർട്ടുകൾ. ബിജെപി ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും ദിഗംബർ തങ്ങളോടൊപ്പം ആണെന്നുമാണ് കോൺഗ്രസ് കേന്ദ്രങ്ങൾ പ്രതികരിക്കുന്നത്.

പരീക്കറിന് പിന്തുണ

പരീക്കറിന് പിന്തുണ

ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരെ കൂടെക്കൂട്ടിയായിരുന്നു ഗോവയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. പരീക്കറെ മുഖ്യമന്ത്രി പദത്തിൽ നിന്നും മാറ്റിയാൽ സഖ്യം തകർന്നേക്കുമെന്ന ഭയത്തെ തുടർന്നാണ് ആരോഗ്യനില വഷളായിട്ടും പരീക്കറെ മാറ്റാൻ ബിജെപി തയാറാകാതിരുന്നത്. അതുകൊണ്ട് തന്നെ സഖ്യകക്ഷികളെക്കടി തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു നേതാവിനെ മാത്രമെ ഗോവയിൽ പരീക്കറിന് പകരക്കാരനായി കൊണ്ടുവരാൻ സാധിക്കു.

 ഭീഷണി

ഭീഷണി

മനോഹർ പരീക്കറിന് പകരം മറ്റാരാൾ മുഖ്യമന്ത്രിയായാൽ സർക്കാരിന് പിന്തുണ നൽകുന്ന കാര്യത്തിൽ പുനരാലോചന നടത്തേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായ്. പാർട്ടിക്കല്ല പരീക്കറിനാണ് തങ്ങളുടെ പിന്തുണയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സഖ്യകക്ഷികളുടെ ഈ നിലപാട് അവസരമാക്കി മാറ്റാനാണ് കോൺഗ്രസ് നീക്കം.

മല എലിയെ പ്രസവിച്ചത് പോലെ' കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തെ ട്രോളി കുറിപ്പ് മല എലിയെ പ്രസവിച്ചത് പോലെ' കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തെ ട്രോളി കുറിപ്പ്

English summary
as goa chief minister manohar parrikkar's health condition worsens, bjp started search for news cm, congress mla digambar kamat likely to join bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X