കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്പി ജനറല്‍ സെക്രട്ടറിയായി വീണ്ടും മനോജ് ഭട്ടാചാര്യ; മതേതര ബദലില്‍ ആം ആദ്മിയും തൃണമൂലും വേണ്ട

Google Oneindia Malayalam News

ന്യൂദല്‍ഹി: ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറിയായി പശ്ചിമ ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മനോജ് ഭട്ടാചാര്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 22-ാമത് ദേശീയ സമ്മേളനം ഐകകണ്ഠമായാണ് മനോജ് ഭട്ടാചാര്യയെ തെരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നുള്ള 20 പേര്‍ ഉള്‍പ്പടെ 53 അംഗ കേന്ദ്ര കമ്മിറ്റിയേയും ദേശീയ സമ്മേളനം തെരഞ്ഞെടുത്തു.

കേരളത്തിലെ അംഗങ്ങളില്‍ നാല് പേര്‍ പുതിയതാണ്. പശ്ചിമ ബംഗാളില്‍ നിന്ന് 23 പേര്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ട്. മുന്‍ ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമിയുടെ മരണത്തെ തുടര്‍ന്നാണ് നേരത്തെ മനോജ് ഭട്ടാചാര്യ ജനറല്‍ സെക്രട്ടറി ആയി ചുമതലയേറ്റത്.

DASDS

ബി ജെ പിക്കെതിരെ ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ബദല്‍ ശക്തിപ്പെടുത്തണം എന്ന് ആര്‍ എസ് പി ദേശീയ സമ്മേളനം തീരുമാനിച്ചു. പാര്‍ട്ടി ഭരണഘടന ഭേദഗതികള്‍ നടപ്പാക്കാന്‍ കേന്ദ്ര കമ്മിറ്റിയെയും സമ്മേളനം ചുമതലപ്പെടുത്തിയിട്ടുണ്ട്.

'ലെറ്റര്‍ പാഡ് സൂക്ഷിച്ചത് എല്ലാവര്‍ക്കും എടുക്കാവുന്ന തരത്തില്‍'; മേയറുടെ ഓഫീസിലെ ജീവനക്കാര്‍ വിജിലന്‍സിനോട്'ലെറ്റര്‍ പാഡ് സൂക്ഷിച്ചത് എല്ലാവര്‍ക്കും എടുക്കാവുന്ന തരത്തില്‍'; മേയറുടെ ഓഫീസിലെ ജീവനക്കാര്‍ വിജിലന്‍സിനോട്

മതേതര ജനാധിപത്യ മുന്നണിയുടെ കേന്ദ്ര ബിന്ദു ഇടതുപക്ഷം ആയിരിക്കണം എന്നാണ് ആര്‍ എസ് പി ദേശീയ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിന്റെ കാതല്‍. കോണ്‍ഗ്രസിനും മതേതര കൂട്ടായ്മയില്‍ ഇടമുണ്ടാകും. എന്നാല്‍ ബി ജെ പിയെ സഹായിക്കുന്ന ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളെ ഒഴിച്ചു നിര്‍ത്തണം എന്ന് മനോജ് ഭട്ടാചാര്യ ആവശ്യപ്പെട്ടു.

12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്

ആര്‍ എസ് പിയില്‍ പ്രായപരിധി നടപ്പാക്കണം എന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ നേതൃനിരയില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധി പരിഗണിച്ച് നിര്‍ദ്ദേശം തള്ളുകയായിരുന്നു. കേന്ദ്ര സംസ്ഥാന കമ്മറ്റികളിലെ അംഗസംഖ്യ വര്‍ധിപ്പിക്കുന്നത് അടക്കമുള്ള ഭരണഘടന ഭേദഗതികള്‍ നടപ്പാക്കാനാണ് കേന്ദ്ര കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

45 മണിക്കൂറിനുള്ളില്‍ മോദി കൂടിക്കാഴ്ച നടത്തുന്നത് പത്തോളം ലോകനേതാക്കളുമായി; ആകാംക്ഷയില്‍ ലോകം45 മണിക്കൂറിനുള്ളില്‍ മോദി കൂടിക്കാഴ്ച നടത്തുന്നത് പത്തോളം ലോകനേതാക്കളുമായി; ആകാംക്ഷയില്‍ ലോകം

വിലക്കയറ്റത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം നടത്താന്‍ സമ്മേളനം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ ഐക്യം ഈ സമയത്ത് അനിവാര്യ ഘടകമാണ്. അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ നേതൃത്വം നല്‍കും എന്നും മനോജ് ഭട്ടാചാര്യ വ്യക്തമാക്കി. അതേസമയം ഇടതുപക്ഷവും കോണ്‍ഗ്രസുമായുള്ള ഐക്യത്തിനുള്ള അവസരം സമ്മേളനത്തില്‍ ലഭിച്ചുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

English summary
Manoj Bhattacharya elected again as National General Secretary of RSP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X