Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിപുരുഷ് വിവാദം ആളിക്കത്തുന്നു; തിരക്കഥാകൃത്തിന് പൊലീസ് സുരക്ഷ

മുംബൈ: പ്രഭാസ് നായകനായെത്തിയ ആദിപുരുഷ് ചിത്രത്തിന്റെ സംഭാഷണം എഴുതിയ മനോജ് മുന്‍താഷിര്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ആദിപുരുഷ് ചിത്രത്തെ ചൊല്ലിയുള്ള വിവാദം കത്തിപ്പടരുന്നതിനിടെ, തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും മനോജ് മുന്‍താഷിര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് പൊലീസ് നടപടി. മുംബൈ പൊലീസാണ് മനോജ് മുന്‍താഷിറിനെ സുരക്ഷയൊരുക്കുന്നത്.

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് മുന്‍താഷിറില്‍ നിന്ന് ഒരു അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന് സുരക്ഷ നല്‍കുന്നത് തങ്ങള്‍ പരിഗണിക്കുകയാണ് എന്നും ഒരു ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീഷണി സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. ജൂണ്‍ 16 ന് തിയേറ്ററുകളില്‍ എത്തിയ ആദിപുരുഷ് നിര്‍മാണം കൊണ്ടും കഥാപാത്രങ്ങളുടെ ചിത്രീകരണം കൊണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്.

Adipurush

ശ്രീരാമന്റെയും ഹനുമാന്റെയും കഥാപാത്രങ്ങളെ ചിത്രീകരിച്ചത് അങ്ങേയറ്റം മോശമായാണെന്നും ചിത്രം പിന്‍വലിക്കണം എന്നും വരെ വിവിധ കോണില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. വിമര്‍ശനം കടുത്തതോടെ സിനിമയിലെ ചില സംഭാഷണങ്ങള്‍ പരിഷ്‌കരിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു മോശം വിഎഫ്എക്സ് കാരണം ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തൊട്ട ആദിപുരുഷ് വിവാദത്തില്‍ അകപ്പെട്ടിരുന്നു.

സിനിമ ഇറങ്ങിയതിന് പിന്നാലെ സംഭാഷണങ്ങളും വിമര്‍ശിക്കപ്പെട്ടു. ചിത്രത്തിന്റെ സംഭാഷണവും ഗാനങ്ങളുമെല്ലാം എഴുതിയത് മനോജ് മുന്‍താഷിറാണ്. അതേസമയം വിവാദത്തിന് പിന്നാലെ ജനങ്ങളെ വേദനിപ്പിക്കുന്ന സംഭാഷണങ്ങള്‍ തീര്‍ച്ചയായും മാറ്റിയിരിക്കും എന്ന് മനോജ് പറഞ്ഞിരുന്നു. ജനങ്ങളുടെ വികാരമാണ് തനിക്ക് വലുതെന്നും എതിര്‍വാദങ്ങള്‍ ഉന്നയിക്കുന്നില്ലെന്നുമായിരുന്നു മനോജ് പറഞ്ഞത്.

മൂന്ന് മണിക്കൂര്‍ നീണ്ട ചിത്രത്തില്‍ ചിലത് തന്റെ ഭാവനയില്‍ നിന്നെഴുതിയിട്ടുണ്ടാകാം എന്നും എന്നാല്‍ അതിന്റെ പേരില്‍ തന്നെ സനാതന ദ്രോഹിയെന്ന് മുദ്രകുത്താന്‍ പാടില്ലെന്നും മനോജ് പറഞ്ഞിരുന്നു. ആദിപുരുഷിനായി നാലായിരം വരികള്‍ അടങ്ങുന്ന സംഭാഷണങ്ങളാണ് എഴുതിയതെന്നും ചില സംഭാഷണങ്ങള്‍ പ്രേക്ഷകരുടെ വികാരത്തെ മുറിവേല്‍പ്പിച്ചിട്ടുണ്ടാകാം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

നൂറുകണക്കിന് സംഭാഷണങ്ങളില്‍ ശ്രീരാമനെ മഹത്വവല്‍ക്കരിച്ചിട്ടുണ്ട്. എന്നാല്‍ അതിന് തനിക്ക് പ്രശംസ ലഭിച്ചിട്ടില്ലെന്നും മനോജ് മുന്‍താഷിര്‍ വ്യക്തമാക്കിയിരുന്നു 500 കോടി ബജറ്റില്‍ നിര്‍മിച്ച ആദിപുരുഷ് ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന വാദവുമായാണ് എത്തിയത്. ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച കളക്ഷനും ആദ്യ രണ്ട് ദിനങ്ങളിലായി ലഭിച്ചിരുന്നു. എന്നാല്‍ ചിത്രത്തിനെതിരെ ഹിന്ദുസേന അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+