കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് മനോജ് സിന്‍ഹ? മോദിയുടെയും ഷായുടെയും അടുപ്പക്കാരന്‍... കശ്മീരില്‍ രാഷ്ട്രീയ ചുവട്

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ കൂടുതല്‍ ഇടപെടലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണോ? കശ്മീര്‍ വഴി രാഷ്ട്രീയ നീക്കങ്ങള്‍ ബിജെപി ലക്ഷ്യമിടുന്നുണ്ടോ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങളാണ് മനോജ് സിന്‍ഹയുടെ നിയമത്തിലൂടെ ഉയര്‍ന്നിരിക്കുന്നത്. കശ്മീരിന്റെ പുതിയ ലഫ്റ്റനന്റ് ജനറലായി ഇന്ന് രാവിലെയാണ് മുന്‍ കേന്ദ്രമന്ത്രിയായ മനോജ് സിന്‍ഹയെ നിയമിച്ചത്.

ശ്രീനഗറില്‍ ജോലി ചെയ്ത് പരിചയമുള്ള ബ്യൂറോക്രാറ്റുകളെ നിയമിക്കുന്നതിന് പകരം ഭൂമിഹാര്‍ സമുദായത്തില്‍പ്പെട്ട രാഷ്ട്രീയ നേതാവായ മനോജ് സിന്‍ഹയെ കശ്മീര്‍ ഭരണ ചക്രം ഏല്‍പ്പിച്ചതിന് പിന്നില്‍ ഒട്ടേറെ ലക്ഷ്യങ്ങളുണ്ടെന്നാണ് നിരീക്ഷണം. ഈ ഘട്ടത്തിലാണ് ആരാണ് മനോജ് സിന്‍ഹ എന്ന ചോദ്യം. വിശദാംശങ്ങള്‍ ഇങ്ങനെ....

ബുധനാഴ്ച അപ്രതീക്ഷിത രാജി

ബുധനാഴ്ച അപ്രതീക്ഷിത രാജി

ജിസി മുര്‍മു ആയിരുന്നു കഴിഞ്ഞ ഒരു വര്‍ഷമായി കശ്മീരിലെ ലഫ്. ഗവര്‍ണര്‍. ബുധനാഴ്ച അദ്ദേഹം രാജി വച്ചു. വ്യാഴാഴ്ച രാവിലെ പുതിയ നിയമനം നടത്തിയതായി രാഷ്ട്രപതി ഭവനില്‍ നിന്ന് അറിയിപ്പ് വന്നു. മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയാണ് ജമ്മു- കശ്മീരിന്റെ പുതിയ അമരക്കാരന്‍.

ഗാസിപൂരിലെ ജനകീയനായ എംപി

ഗാസിപൂരിലെ ജനകീയനായ എംപി

ഉത്തര്‍ പ്രദേശിലെ ഗാസിപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ ലോക്‌സഭയിലെത്തിയ വ്യക്തിയാണ് മനോജ് സിന്‍ഹ. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ പക്ഷേ ജയിക്കാനായില്ല. ഒന്നാം മോദി സര്‍ക്കാരില്‍ ടെലികോം, റെയില്‍വെ വകുപ്പുകള്‍ വഹിച്ചിരുന്നു ഇദ്ദേഹം.

യുപി മുഖ്യമന്ത്രി പദവിയിലേക്ക്, പക്ഷേ...

യുപി മുഖ്യമന്ത്രി പദവിയിലേക്ക്, പക്ഷേ...

2017ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുള്ളവരുടെ പട്ടികയില്‍ ആദ്യത്തെ പേര് മനോജ് സിന്‍ഹയുടേതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അടുപ്പക്കാരനാണ് ഇദ്ദേഹം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥിയാണ് മനോജ് സിന്‍ഹ.

Recommended Video

cmsvideo
I am not among that 130 crore people - Viral Campaign | Oneindia Malayalam
വികസനത്തില്‍ ശ്രദ്ധാലു

വികസനത്തില്‍ ശ്രദ്ധാലു

ഗാസിപൂരിന്റെ വികസനത്തില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് മനോജ് സിന്‍ഹ. ഭൂമിഹാര്‍ സമുദായംഗമാണ് ഇദ്ദേഹം. കശ്മീരിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ഈ സമുദായക്കാര്‍ ഏറെയുണ്ട്. കൂടാതെ ബിഹാറിലും. കശ്മീരിലും ബിഹാറിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവരെയാണ് മനോജ് സിന്‍ഹയുടെ നിയമനം.

രാഷ്ട്രീയ വളര്‍ച്ച ഇങ്ങനെ

രാഷ്ട്രീയ വളര്‍ച്ച ഇങ്ങനെ

അടിയന്തരാവസ്ഥാ കാലത്താണ് ബനാറസില്‍ പഠിച്ചത്. അധികം വൈകാതെ ഇദ്ദേഹം എബിവിപിയില്‍ സജീവമായി. ബിജെപിയുടെ യുവജന വിഭാഗത്തിലും പ്രധാന പദവികള്‍ അലങ്കരിച്ചു. 1998, 1999, 2014 എന്നീ വര്‍ഷങ്ങളില്‍ മനോജ് സിന്‍ഹ ഗാസിപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചു.

യോഗിക്ക് നറുക്ക് വീണു

യോഗിക്ക് നറുക്ക് വീണു

2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രചാരണത്തില്‍ മുന്നിലുണ്ടായിരുന്നു ഇദ്ദേഹം. അതുകൊണ്ടുതന്നെയാണ് ഉത്തര്‍ പ്രദേശിന്റെ അടുത്ത മുഖ്യമന്ത്രി മനോജ് സിന്‍ഹയാകുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നത്. പക്ഷേ, ഗോരഖ്പൂര്‍ എംപിയായിരുന്ന യോഗി ആദിത്യനാഥിനാണ് നറുക്ക് വീണത്.

വേരുറപ്പിക്കാനുള്ള നീക്കമോ?

വേരുറപ്പിക്കാനുള്ള നീക്കമോ?

രാഷ്ട്രീയ രംഗത്ത് ശുദ്ധ വ്യക്തിത്വമുള്ള ബിജെപി നേതാവാണ് ഇദ്ദേഹം. ഇതുവരെ യാതൊരു വിവാദത്തിലും ഉള്‍പ്പെട്ടിട്ടില്ല. ഉത്തര്‍ പ്രദേശില്‍ ജനങ്ങളുമായി ഏറ്റവും അടുപ്പമുള്ള ബിജെപി നേതാവ് കൂടിയാണ് സിവില്‍ എന്‍ജിനിയറിങ് ബിരുദ ധാരിയായ മനോജ് സിന്‍ഹ. ഇദ്ദേഹത്തിന്റെ നിയമനത്തിലൂടെ കശ്മീരില്‍ വേരുറപ്പിക്കാനുള്ള നീക്കം കൂടിയാണ് ബിജെപി നടത്തുന്നത്.

കോണ്‍ഗ്രസിന്റെ ഉദ്ദേശം എന്താണ്? ബിജെപി സര്‍ക്കാര്‍ വീഴുമോ... എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കികോണ്‍ഗ്രസിന്റെ ഉദ്ദേശം എന്താണ്? ബിജെപി സര്‍ക്കാര്‍ വീഴുമോ... എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി

English summary
Manoj Sinha: Complete details of new lieutenant governor of Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X