Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖിന് രാഷ്ട്രീയം പറയണമെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങണമെന്ന് ബിജെപി എംപി

കൈമുര്‍: പിറന്നാള്‍ ദിനത്തില്‍ രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് പറഞ്ഞ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെതിരെ ബിജെപിയുടെ നേതാക്കള്‍ കൂട്ടായ ആക്രമണം നടത്തുകയാണ്. ഷാരുഖ് രാജ്യദ്രോഹിയാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ഭീകരനാണെന്നാണ് മറ്റൊരു നേതാവിന്റെ അഭിപ്രായം. ഗായകനും ബിജെപി എംപിയുമായ മനോജ് തിവാരിയാണ് വിഷയത്തില്‍ ഷാരൂഖാനെതിരെ ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്.

ബോളിവുഡ് നടനായ ഷാരൂഖ് ഖാന്‍ രാഷ്ട്രീയ വിഷയം സംസാരിക്കണമെങ്കില്‍ അഭിനയം നിര്‍ത്തി രാഷ്ട്രീയത്തിലിറങ്ങണമെന്നാണ് മനോജ് പറയുന്നത്. ഷാരൂഖിന്റെ ഇപ്പോഴത്തെ പ്രസ്താവന ബിഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ്. കോണ്‍ഗ്രസുമായി അടുത്തു പ്രവര്‍ത്തിക്കുന്ന ഷാരൂഖ് ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് മനോജ് തിവാരി പറഞ്ഞു.

shahrukh-khan

രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള അസഹിഷ്ണുതയുണ്ടെങ്കില്‍ ഷാരൂഖ് ഖാന്‍ അത് മനസില്‍ വെക്കുകയാണ് വേണ്ടത്. ഷാരൂഖ് മാത്രമല്ല ബോളിവുഡിലെ സൂപ്പര്‍താരം. മറ്റൊള്ളവരൊന്നും വിഷയത്തില്‍ മിണ്ടിയിട്ടില്ലല്ലോ എന്നും മനോജ് ചൂണ്ടിക്കാട്ടുന്നു. അവാര്‍ഡ് തിരിച്ചു നല്‍കിയവരെല്ലാം ഏതെങ്കിലും തരത്തില്‍ കോണ്‍ഗ്രസുമായി ബന്ധമുള്ളവരാണ്. ഇപ്പോഴത്തെ വിവാദം നരേന്ദ്ര മോദിയെ ലക്ഷ്യംവച്ചുള്ളതാണെന്നും മനോജ് വ്യക്തമാക്കി.

അതേസമയം, മുംബൈയില്‍ ഗസല്‍ ഗായകന്‍ ഗുലാം അലിയെ ശിവസേന തടഞ്ഞത് ശരിയായില്ലെന്ന് തിമാര്‍പുര്‍ എംപിയായ മനോജ് പറഞ്ഞു. വിഷയത്തില്‍ ബിജെപി നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അസഹിഷ്ണുത ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+