കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് മനോഭാവം മാറിയ പുതിയ ഇന്ത്യ; യുവാക്കള്‍ക്ക് വലിയ അവസരങ്ങളാണ് രാജ്യത്ത് ഉള്ളതെന്ന് മോദി

Google Oneindia Malayalam News

കൊച്ചി: നമുക്ക് കഴിയുമോ എന്ന മനോഭാവത്തില്‍ നിന്നും നമുക്ക് കഴിയും എന്ന മനോഭാവത്തിലേക്ക് ജനങ്ങളുടെ ചിന്ത മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമുക്ക് കഴിയുമോ എന്നായിരുന്നു അഞ്ച് വര്‍ഷം മുമ്പ് ജനങ്ങങ്ങള്‍ ചോദിച്ചിരുന്നതും ആലോചിച്ചിരുന്നതും. എന്നാല്‍ ഇപ്പോള്‍ ജനങ്ങളുടെ മനോഭാവം നമുക്ക് കഴിയും എന്നായിരിക്കുന്നുവെന്ന് മോദി പറഞ്ഞു.

'ശശി തരൂരിന് തുല്യം ശശി തരൂർ മാത്രം; ഇന്ത്യയുടെ പ്രധാനമന്ത്രി പദം പോലും തരൂരിന്‍റെ കഴിവിന് മുകളിലല്ല'ശശി തരൂരിന് തുല്യം ശശി തരൂർ മാത്രം; ഇന്ത്യയുടെ പ്രധാനമന്ത്രി പദം പോലും തരൂരിന്‍റെ കഴിവിന് മുകളിലല്ല

മനോരമ ന്യൂസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു പ്രധാനമന്ത്രി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത്. 'എല്ലാവര്‍ക്കും നമസ്കാരം' എന്ന് മലയാളത്തില്‍ സംസാരിച്ചു കൊണ്ടായിരുന്നു മോദിയുടെ തുടക്കം. രാജ്യത്ത് സംവാദങ്ങള്‍ അനിവാര്യമാണ്. വ്യക്തികളും പ്രസ്ഥാനങ്ങളും തമ്മിലുള്ള സംവാദങ്ങള്‍ ഉയര്‍ന്നു വരണം.

narendra-modi

ക്രിയാത്മകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരേണ്ടതെന്നും മോദി പറഞ്ഞു. പങ്കാളിത്ത ജനാധിപത്യം, ജനകേന്ദ്രീകൃത വികസനം, ഉത്തരവാദിത്ത സർക്കാർ തുടങ്ങിയവയെല്ലാം ചേർന്നതാണ് പുതിയ ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. കഴിവിന്‍റെ മാത്രം അടിസ്ഥാനത്തില്‍ മുന്നോട്ടു പോകുന്ന ഇന്ത്യയില്‍ യുവാക്കള്‍ക്ക് വലിയ അവസരമാണ് ഉള്ളതെന്നും മോദി അവകാശപ്പെട്ടു.

കണ്ണൂരിന് പകരം വീട്ടാനൊരുങ്ങി സിപിഎം; കൊച്ചിയില്‍ യുഡിഎഫ് ഭരണം മറിച്ചിടാന്‍ തന്ത്രങ്ങളൊരുങ്ങുന്നുകണ്ണൂരിന് പകരം വീട്ടാനൊരുങ്ങി സിപിഎം; കൊച്ചിയില്‍ യുഡിഎഫ് ഭരണം മറിച്ചിടാന്‍ തന്ത്രങ്ങളൊരുങ്ങുന്നു

ഇന്ത്യയെ പ്ലാസ്റ്റിക് രഹിത രാജ്യമാക്കണമെന്നത് തന്‍റെ മാത്രം ആഗ്രഹമല്ല. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും ആഗ്രഹമാണത്. ഗാന്ധിജിയുടെ സ്വപ്നം കൂടിയാണത്. കൂട്ടായ്മയിലൂടെ ഇന്ത്യയുടെ വികസനം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 36 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതുള്‍പ്പടെ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

English summary
there is high scope for youths in India say Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X