കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൽറാമിനെതിരെ മാർക്ക് ലിസ്റ്റ് തിരുത്തിയെന്ന് ആരോപണം; ഗുരുതര ആരോപണവുമായി മൻസൂർ പാറമേലിന്റെ പോസ്റ്റ്!

Google Oneindia Malayalam News

Recommended Video

cmsvideo
സ്ഥിരം'കൊങ്ങി' സ്വഭാവം /മാർക്ക് തിരുത്തി എം ൽ എ ബലരാമൻ

കൊച്ചി: സിപിഎം നേതാവ് എകെജിയെ ബാലപീഡകനാക്കി ചിത്രീകരിച്ചതു മുതൽ കോൺഗ്രസ് യുവ എംഎൽഎ വിടി ബൽറാമിന് കഷ്ടകാലം തുടങ്ങി. ബൽറാമിന്റെ പരാമർശത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. കോൺഗ്രസ് വിടി ബൽറാമിന്റെ ഒപ്പമാണെന്ന പ്രതിപരക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനകൊണ്ടൊന്നും ബൽറാമിന് രക്ഷയില്ല. നിരവധി തെറി വിളികളാണ് സോഷ്യൽ മീഡിയയിലൂടെ നേരിട്ടുകൊണ്ടിരിക്കുന്നത്.

എന്നാൽ വിടി ബൽറാമിനെതിരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. മാർക്ക് തിരുത്തിയെന്ന ഗുരുതര ആരോപണമാണ് ഫേസ്ബുക്കിലൂടെ മൻസൂർ പാറമേൽ എന്ന വ്യക്തി ഉയർത്തിയിരിക്കുന്നത്. തൃശൂർ ലോ കോളേജിൽ എൽഎൽബിക്ക് പടിക്കുമ്പോഴാണ് സംഭവം. എൽഎൽബിയുടെ ഒരു പേപ്പറായ മൂട്ട് കോർട്ടിന് ബലറാമിന് കിട്ടിയത് 45 മാർക്ക്. ജയിക്കാൻ‌ വേണ്ടതാകട്ടെ മിനിമം 50 മാർക്കും. ബൽറാം സ്ഥിരം 'കൊങ്ങി' സ്വഭാവം കാട്ടി പ്രിൻസിപ്പാളിനെ കൊണ്ട് മാർക്കി തിരുത്തി 70 ആക്കി നൈസായിട്ട് ജയിച്ചെന്ാണ് മൻസൂറിന്റെ ആരോപണം.

ബൽറാമിന് രാജശേഖരൻ നായരെ ഓർമ്മയുണ്ടോ?

ബൽറാമിന് രാജശേഖരൻ നായരെ ഓർമ്മയുണ്ടോ?

നിങ്ങള്‍ക്കൊരു രാജശേഖരന്‍ നായരെ ഓര്‍മയുണ്ടോ..? എന്ന് തുടങ്ങുന്നതാണ് മൻസൂർ പാരമലിന്റെ ആരോപണം. 2009 ആണ് കാലം. ബലറാമന്‍ അന്ന് തൃശൂര്‍ ലോ കോളേജില്‍ LLB ക്ക് പഠിക്കുകയാണ്. രാജശേഖരന്‍ നായര്‍ ആയിരുന്നു പ്രിന്‍സിപ്പാള്‍. LLB യുടെ ഒരു പേപ്പറായ മൂട്ട് കോര്‍ട്ടിന് ബലറാമന് കിട്ടിയത് 45 മാര്‍ക്ക്. ജയിക്കാന്‍ വേണ്ടതാവട്ടെ മിനിമം 50 മാര്‍ക്കും. ബലറാമന്‍സ്ഥിരം കൊങ്ങി സ്വഭാവം കാട്ടി പ്രിന്‍സിപ്പളിനെ കൊണ്ട് മാര്‍ക്ക് തിരുത്തിച്ച് വെറും 70 ആക്കി നെെസായിട്ട് ജയിച്ചങ്ങ് കയറി. എന്ന് മൻസൂർ ഫേസ്ബുക്കിൽ കുറിച്ചു.

സംഭവം എസ്എഫ്ഐക്കാർക്ക് കത്തി

സംഭവം എസ്എഫ്ഐക്കാർക്ക് കത്തി

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എസ്എഫ്ഐ ക്കാര്‍ക്ക് സംഭവം കത്തി. മുന്‍ തൃശൂര്‍ ജില്ലാ ജോയിന്‍ സെക്രട്ടറി ആയിരുന്ന അരുണ്‍ റാവു യൂനിവേഴ്സിറ്റിക്ക് പരാതി കൊടുത്തു. സംഭവം സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെ യൂനിവേഴ്സിറ്റി രാജശേഖരന്‍ നായരെ ഡീ പ്രമോട്ട് ചെയ്ത് സ്ഥലം മാറ്റിയെന്നും മൻസൂർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ആർടിഐ കൊടുത്താൽ ആർക്കും ലഭിക്കും

ആർടിഐ കൊടുത്താൽ ആർക്കും ലഭിക്കും

പത്ത് രൂപ മുടക്കി ഒരു ആർടിഐ കൊടുത്താല്‍ ആര്‍ക്കും കിട്ടാവുന്ന വിവരമാണിത്. ഇപ്പോ ഇതെന്തിന് പറയുന്നു എന്നാണേല്‍ ബലറാമന്‍ എന്നേലും ആത്മ കഥ എഴുതുകയാണേല്‍ "വളര്‍ന്നു വരുന്ന പാര്‍ട്ടി സ്ഥാനത്തോടൊപ്പം പ്രിന്‍സിപ്പലിനെ ചാക്കിലാക്കി നേടിയ മാര്‍ക്കും എന്നില്‍ ആങ്കുരിച്ചു" എന്ന് കൂടി ചേര്‍ക്കാന്‍ മറക്കരുതല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് മൻസൂർ പാറമൽ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വിവാദം ബോധപൂർവ്വം സൃഷ്ടിച്ചത്

വിവാദം ബോധപൂർവ്വം സൃഷ്ടിച്ചത്


അതേസമയം എകെജി വിവാദം ബൽറാം ബോധപൂർവ്വം സൃഷ്ടിച്ചതാണെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎമ്മുമായി കോൺഗ്രസ് ഒത്തു തീർപ്പുണ്ടാക്കിയെന്ന് വിടി ബൽറാം മുമ്പ് ആരോപിച്ചിരുന്നു. ഇതിനെതിരെ ബിജെപി നേതാവ് നൽകിയ പരാതിയിൽ ബൽറാമിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എകെജി ബാലപീഡകനെന്ന വിമർശനവുമായി ബൽറാം രംഗത്തെത്തിയത്.

മൊഴി പുറത്ത് വരാതിരിക്കാൻ

മൊഴി പുറത്ത് വരാതിരിക്കാൻ

ടിപി വധക്കേസിലെ തന്റെ മൊഴി പുറത്തു വരാതിരിക്കാനുള്ള ബൽറാമിന്റെ തന്ത്രമാണ് ഇപ്പോൾ ഉണ്ടാക്കിയ വിവാദമെന്നാണ് പുറത്തു വരുന്ന ആരോപണം. എകെജി വിവാദം ചൂടു പിടിച്ചതോടെ ബൽറാമിന്റെ മൊഴി എടുത്ത കാര്യം മുങ്ങിപോയിരിക്കുകയാണ്. ടിപി കേസിലെ ബൽറാമിന്റെ പരാമർശം കോൺഗ്രസ് നേതൃത്വത്തെ ചെറുതൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്.

സിപിഎം-കോൺഗ്രസ് ഒത്തു തീർപ്പ്

സിപിഎം-കോൺഗ്രസ് ഒത്തു തീർപ്പ്

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഢാലോചന നേരാംവണ്ണം അന്വേഷിക്കാതെ ഒത്തുതീർപ്പുണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമാണ് സോളാർ റിപ്പോർട്ടിന്മേലുള്ള അന്വേഷണം എന്നായിരുന്നു ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തുടർന്ന് ഈ പോസ്റ്റ് ബിജെപി ഒരു രാഷ്ട്രീയ ആയുധമാക്കി എടുക്കുകയായിരുന്നു.

നടന്മാരും രംഗത്ത്

നടന്മാരും രംഗത്ത്

എകെജിയെ അപമാനിച്ച കോൺ‌ഗ്രസ് യുവ എംഎൽഎ വിടി ബൽറാമിനെതിരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്. വിമർശനവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രശസ്ത നടൻ ഇർഷാദ് അലിയും ബൽറാമിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. സാമൂഹ്യ മാധ്യമധ്യമത്തിൽ വിടി ബൽറാമിനെ മോശം ഭാഷയിലൂടെയാണ് കഴിഞ്ഞ ദിവസം വിമർശിച്ചത്.

പറഞ്ഞതിൽ ഒരു തെറ്റുമില്ല...

പറഞ്ഞതിൽ ഒരു തെറ്റുമില്ല...

മോശം ഭാഷയിൽ വിമർസിച്ചതിനെ തുടർന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇർഷാദ് വീണ്ടും വിശദീകരണവുമായി രംഗത്ത് വരികയായിരുന്നു. രണ്ടാമത് വീഡിയോയിലൂടെയാണ് രംഗത്ത് വന്നത്. ഇതിലും രൂക്ഷ വിമർശനം തന്നെയാണ് ഇർഷാദ് ഉന്നയിച്ചത്. താൻ പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും പറഞ്ഞത് കുറഞ്ഞു പോയെന്നാണ് തോന്നുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

കെആർ മീരയും രംഗത്ത്

എകെജിക്കെതിരായ പരാമര്‍ശനത്തില്‍ വിടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് എഴുത്തുകാരി കെ ആര്‍ മീരയും രംഗത്ത് വന്നിരുന്നു. വിമര്‍ശനമെന്നാല്‍ ഒരു ചെറുകഥയ്ക്കു വേണ്ട യുക്തിഭദ്രത പോലുമില്ലാത്ത കള്ളക്കഥയാകരുതെന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിടി ബല്‍റാം എകെജിയെ വിമര്‍ശിച്ചതില്‍, പൗരന്‍ എന്ന നിലയില്‍ തനിക്കു പരാതിയൊന്നുമില്ല. പക്ഷേ, വിമര്‍ശനമെന്നാല്‍ ഒരു ചെറുകഥയ്ക്കു വേണ്ട യുക്തിഭദ്രത പോലുമില്ലാത്ത കള്ളക്കഥയാകരുത് എന്നു നിര്‍ബന്ധമുണ്ടെന്നും കെആര്‍ മീര പറയുന്നു.

English summary
Mansoor Paramal's facebook post against VT Balram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X