കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേല്‍ എത്തി, സാങ്കേതിക വിദ്യ ലഭിച്ചില്ല;പ്രതിരോധ മന്ത്രാലയ നയത്തെ വിമര്‍ശിച്ച് സിഎജി റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: റഫേല്‍ കാരാറിലെ ഓഫ്സൈറ്റ് കരാറുകള്‍ സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് വിമര്‍ശനവുമായി കൺട്രോൾ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി). റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യക്കു കൈമാറുമ്പോൾ, കരാറിന്റെ ഭാഗമായുള്ള ചില നിബന്ധനകൾ നിർമാതാക്കളായ ദസോ ഏവിയേഷൻ പാലിച്ചില്ലെന്നാണ് പാര്‍ലമെന്‍റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കുന്നത്. റഫാലിന് മിസൈല്‍ സംവിധാനം നല്‍കുന്ന യൂറോപ്യന്‍ കമ്പനിയായ എബിഡിഎയും ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്നും റിപ്പോട്ടിലുണ്ട്.

59,000 കോടി രൂപ

59,000 കോടി രൂപ

59,000 കോടി രൂപ നല്‍കി 36 റഫാൽ യുദ്ധവിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങുന്നത്. ഇത് സംബന്ധിച്ച കരാര്‍ 2016 ലാണ് ഇരു രാജ്യങ്ങളും ഒപ്പുവെക്കുന്നത്. കരാറിന്‍റെ ഭാഗമായി 'ഓഫ്‌സെറ്റ് ഒബ്ലിഗേഷൻസ്' എന്ന പേരില്‍ ചില വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഓഫ്സെറ്റ് കരാർപ്രകാരം ചെയ്യേണ്ട ഒരു കാര്യവും ഫ്രാന്‍സിലെ ഡാസോ ഏവിയേഷന്‍ ഇതുവരെ ചെയ്തിട്ടില്ലെന്ന് ബുധനാഴ്ച പാർലമെന്റിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

കരാര്‍ പാലിച്ചിട്ടില്ല

കരാര്‍ പാലിച്ചിട്ടില്ല

ഓഫ്സൈറ്റ് കരാര്‍ പ്രകാരം ഇടപാടിലെ തുകയുടെ ഒരു നിശ്ചിത ശതമാനം വിദേശ നിക്ഷേപം ആയി രാജ്യത്തിന് കൈമാറേണ്ടതുണ്ട്. യുദ്ധസാമഗ്രികളുടെ സാങ്കേതിക കൈമാറ്റം, സാമഗ്രികളുടെ പ്രാദേശിക നിർമാണം തുടങ്ങിയവും നടത്തേണ്ടതുണ്ട്. 300 കോടിക്ക് മുകളിലുള്ള എല്ലാ കരാറിനും ഈ മാനദണ്ഡം ബാധകമാണ്. ഇത് പ്രകാരം ഡാസോ ഏവിയേഷനും എംബിഡിഎയും നിര്‍മാണ സാങ്കേതികവിദ്യയുടെ 30 ശതമാനം ഡിആര്‍ഡിഓയ്ക്ക് കൈമാറേണ്ടതുണ്ട്. എന്നാല്‍ ഇരു കമ്പനികളും ഇതുവരെ ഈ കരാര്‍ പാലിച്ചിട്ടില്ല.

നടപടികള്‍ ഇല്ല

നടപടികള്‍ ഇല്ല

2005 മുതല്‍ 2018 മാര്‍ച്ച് വരെ ആകെ 66472 കോടിയുടെ 48 ഓഫ്സൈറ്റ് കരാറുകളാണ് ഒപ്പുവെച്ചത്. ഇതില്‍ നിന്ന് 19223 കോടി രൂപ ഡിസംബറോടെ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ 11,396 കോടി മാത്രമാണ് ഇതുവരെ ലഭിച്ചത്. 2024ഓടെ 66,427 കോടിയും ലഭ്യമാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറില്‍ പിഴവ് വരുത്തിയെങ്കിലും ഇരു കമ്പനികളില്‍ നിന്നും പിഴ ചുമത്തുന്നത് ഉള്‍പ്പടേയുള്ള യാതൊരു നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല.

Recommended Video

cmsvideo
റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു തെളിവുകള്‍ പുറത്ത്‌
നയം ഫലപ്രദമല്ല

നയം ഫലപ്രദമല്ല

ഇന്ത്യയുടെ തേജസ് യുദ്ധവിമാനത്തിനുവേണ്ടി പുതിയൊരു എൻജിൻ ആഭ്യന്തരമായി വികസിപ്പിക്കുന്നതിന് ഫ്രഞ്ച് സാങ്കേതിക വിദ്യ ലഭിക്കാനാണ് ഡിആര്‍ഡിഓ കാത്തിരിക്കുന്നത്. ഇന്ത്യയുടെ ഓഫ്സൈറ്റ് നയം ഫലപ്രദമല്ലെന്നും സിഎജി ചൂണ്ടിക്കാട്ടി. വന്‍തുക മുടക്കില്‍ വിദേശ യുദ്ധസാഗ്രികള്‍ വാങ്ങുമ്പോള്‍ തന്നെ ആകരും ഉയര്‍ന്ന സാങ്കേതിക വിദ്യ കൈമാറാന്‍ തയ്യാറാവുന്നില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജുലൈ 29 ന് ഇന്ത്യയിലെത്തിയ റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് വ്യോമസേനയുടെ ഭാഗമായിരുന്നു.

ദില്ലി കലാപം: സല്‍മാന്‍ ഖുര്‍ഷിദ്, വൃന്ദ കരാട്ട് എന്നിവര്‍ക്കെതിരെ ദില്ലി പൊലീസിന്റെ കുറ്റപത്രംദില്ലി കലാപം: സല്‍മാന്‍ ഖുര്‍ഷിദ്, വൃന്ദ കരാട്ട് എന്നിവര്‍ക്കെതിരെ ദില്ലി പൊലീസിന്റെ കുറ്റപത്രം

English summary
Manufactures not followed Certain terms in rafael agreement says cag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X