കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതെന്താ മോദിക്ക് 'ആ' ക്രെഡിറ്റ് വേണ്ടേ? ബിജെപിയെയും മോദിയെയും പരിഹസിച്ച് ശിവസേനയും, ഒരൊന്നൊന്നര പണി!

Google Oneindia Malayalam News

മുംബൈ: എല്ലാ ക്രെഡിറ്റും തന്റെതാണെന്ന് ഏറ്റുപറയുന്ന ഒരാളാണ് നമ്മുടെ പ്രദാനമന്ത്രിയെന്ന് പരക്കെ ഒരു വിമർശനമുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് പിന്നിൽ എതിർ കക്ഷികൾ മാത്രമായിരുന്നു ഇതുവരെ രംഗത്ത് വ്നനിരുന്നത്. ഇപ്പോഴിതാ എൻഡിഎയിലെ ഘടകക്ഷികൾ തന്നെ ബിജെപിക്കും മോദിക്കുമെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. വിമർശനത്തിനപ്പുറത്ത് നല്ലൊരു പരിഹാസമാണ് സ്വന്തം ഘടകകക്ഷിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിടേണ്ടി വന്നിരിക്കുന്നത്. മാനുഷി ചില്ലർ ലോക സുന്ദരിയായതിന്റെ ക്രെഡിറ്റ് പ്രദാനമന്ത്രി നരേന്ദ്രമോദിക്കാണെന്ന് അവകാശപ്പെട്ട് ബിജെപിക്കാർ മുന്നോട്ട് വരാത്തത് തങ്ങളെ അതിശയിപ്പിക്കുന്നുവെന്ന പരിഹാസവുമായാണ് ശിവസേന രംഗത്ത് വന്നിരിക്കുന്നത്.

ചില്ലാർ എന്നാണ് മാനുഷിയുടെ സർ നെയിം. നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കലിന്റെ വിജയമാണ് ചില്ലാർ ലോക സുന്ദരിയായത്. 1000, 500 രൂപ നോട്ടുകൾ പിൻവലിക്കപ്പെട്ടതോടെ ജനങ്ങളുടെ പക്കൽ ജില്ലറ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ക്രെഡിറ്റ് അവകാശപ്പെട്ട് ബിജെപിയിലെ ആരും മുന്നോട്ട് വരുന്നില്ല എന്നത് ദുരൂഹതയുണർത്തുന്നുവെന്ന് ശിവസേന പരിഹസിക്കുന്നു. 17 വർഷത്തിന് ശേഷമാണ് ലോക സുന്ദരിപ്പട്ടം രാജ്യത്ത് എത്തിക്കുന്നത്. ഹരിയാനക്കാരിയായ മാനുഷി ചില്ലാർ ഇന്ത്യക്ക് അഭിമാനമാണ്. നരേന്ദ്രമോദിയുടെയും, അമിത് ഷായുടെയും അനുഗ്രഹം കൊണ്ടാ മാത്രമാമ് മാനുഷി ചില്ലാറിന് ഇത് സാധ്യമായത്. എന്നാൽ ഇതിന്റെ ക്രെഡിറ്റ് അവകാശപ്പെചട്ട് ഭരണപക്ഷത്തു നിന്നും ആരും മുന്നോട്ട് വന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ശിവസേന പരിഹസിക്കുന്നു.

എല്ലാത്തിനും പിന്നിൽ മോദിയും അമിത് ഷായും

എല്ലാത്തിനും പിന്നിൽ മോദിയും അമിത് ഷായും

ചില്ലാർ വിഷയത്തിൽ കോൺഗ്രസ് എംപി ശശി തരൂരിന് മാപ്പ് പറയേണ്ടി വന്നതിന് പിന്നാലെയാണ് അതേ ആശയം ഉപയോഗിച്ച് ശിവസേന ബിജെപിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. നോട്ട് നിരോധന്തതിൽ ഇതിന് മുമ്പും ബിജെപിക്കെതിരെ എൻഡിഎയുടെ ഘടകകക്ഷിയായ ശിവസേന രംഗത്ത് വന്നിരുന്നു. എന്നാൽ പ്രതിപക്ഷം പോലും ചെയ്യാത്ത് തരത്തിലാണ് സിവസേന ബിജെപിയെയും നരേന്ദ്രമോദിയെയും ഇപ്പോൾ പരിഹസിച്ചിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഘടകകക്ഷിതന്നെ ഇത്തരത്തിൽ ആരോപണവുമായി രംഗതെത്തുന്നത് ബിജെപിക്ക് വൻ പ്രതിസന്ധിയാണ് നേരിടേണ്ടിവരുന്നത്.

പരസ്യ ഏറ്റുമുട്ടൽ

പരസ്യ ഏറ്റുമുട്ടൽ

അതേസമയം ആരോപണ പ്രത്യാരോപണങ്ങളുമായി സഖ്യകക്ഷികള്‍ പരസ്യമായി ഏറ്റുമുട്ടുന്നതിനിടെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ പ്രചാരണം നടത്താന്‍ മഹാരാഷ്ട്രയിലെ ശിവസേനാ മന്ത്രിമാര്‍ പോകുന്നു എന്ന ആരോപണവും നേരത്തെ ഉണ്ടായിരുന്നു, രാജ്യത്തെ എവുപതോളം സീറ്റുകളിൽ ശിവസേന ഒറ്റക്ക് മത്സരിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. മഹാരാഷ്ട്രയിലെ ബിജെപിയെ പ്രതികുട്ടിലാക്കി സഖ്യകക്ഷിയായ ശിവസേന ലഘുലേഖ പോലും ഇറക്കിയിരുന്നു. ശിവസേനയെ പിന്തള്ളി മുംബൈ നഗരത്തില്‍ ആധിപത്യമുറപ്പിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളാണ് 25 വര്‍ഷം നീണ്ട സഖ്യം തുടരുമ്പോഴും പരസ്​പരം ഏറ്റുമുട്ടാന്‍ ഇരുകക്ഷികളെയും നിർബന്ധിതരാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ശിവസേന ബിജെപിക്ക് തലവേദന

ശിവസേന ബിജെപിക്ക് തലവേദന

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സേനയുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി മത്സരിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ തനിച്ചു മത്സരിച്ചു. ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ബിജെപിക്ക് നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനായി. നിവൃത്തിയില്ലാതെ ശിവസേന മന്ത്രിസഭയില്‍ പങ്കാളിയാവുകയും ചെയ്തു. ഗുജറാത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 40 സീറ്റില്‍ ശിവസേന മത്സരിച്ചിരുന്നു. ഒരിടത്തും വിജയിക്കാനായില്ല. കശ്മീരില്‍ ഇപ്പോഴും തുടരുന്ന ഭീകരാക്രമണങ്ങളുടെപേരില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേനാ മുഖപത്രമായ സാമ്‌നയും രംഗത്തെത്തിയരുന്നു.

രാജ്യത്ത് മോദി തരംഗം മാഞ്ഞു

രാജ്യത്ത് മോദി തരംഗം മാഞ്ഞു

രാജ്യത്ത് മോദി തരംഗം മാഞ്ഞു പോയെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും ശിവസേന എംപി സഞ്ജയ് റൗട്ട് മുമ്പ് രംഗത്തെത്തിയിരുന്നു. 2014ല്‍ നടന്ന ലോക സഭാ തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തുണ്ടായിരുന്ന മോദി തരംഗത്തിന് മങ്ങലേറ്റ് തുടങ്ങി. രാഹുല്‍ ഗാന്ധി രാജ്യം നയിക്കാന്‍ പ്രാപ്തനായിട്ടുണ്ടെന്നുമാണ് റാവത്ത് അഭിപ്രായപ്പെട്ടിരുന്നത്. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയെ സമ്മർദ്ദത്തിലാക്കി ശിവസേന രംഗത്തെത്തിയത്. ജിഎസ്ടി പ്രാബല്യത്തില്‍ വരുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സജ്ഞയ് റൗട്ട് അഭിപ്രായപ്പെട്ടിരുന്നു.

ഉദ്ധവ് താക്കറെ അടക്കമുള്ളവർ രംഗത്ത്

ഉദ്ധവ് താക്കറെ അടക്കമുള്ളവർ രംഗത്ത്

ബിജെപിക്കെതിരേയും കേന്ദ്രസര്‍ക്കാരിനെതിരേയും നിശിത വിമര്‍ശങ്ങള്‍ പാര്‍ട്ടി മേധാവി ഉദ്ധവ് താക്കറെ അടക്കമുള്ളവര്‍ നേരത്തേയും ഉന്നയിച്ചിരുന്നു. നോട്ട് നിരോധനത്തിനെതിരെ നേരത്തെയും രംഗത്തെത്തിയിരുന്നു. കേരളത്തിൽ എൽഡിഎഫ് നടത്തിയ നോട്ട് നിരോധനത്തിനെതിരെ നടത്തിയ സമരത്തിൽ പിന്തുണയുമായി ശിവസേന എത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി ജനങ്ങളാണ്. ഈ ജനങ്ങള്‍ വിചാരിച്ചാല്‍ ആരെയും 'പപ്പു'വാക്കാന്‍ സാധിക്കും. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വിനോദ് താവഡെയുള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ റാവത്ത് വ്യക്തമാക്കിയിരുന്നു. ബിജെപിക്കെതിരെ പലപ്പോവും പരസ്യമായിതന്നെയാണ് സിവസേന രംഗത്ത് എത്തിയിട്ടുള്ളത്.

English summary
Taking a dig at the BJP, the Shiv Sena on Tuesday wondered why no one from the Bharatiya Janata Party (BJP) has claimed credit after Manushi Chhillar brought the 'Miss World' crown to India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X