കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനുഷിയുടെ വിജയത്തിനു പിന്നിൽ മോദിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, ഹരിയാന മന്ത്രിയുടെ പോസ്റ്റ്

മാനുഷി ചില്ലാറി ലോകസുന്ദരി പട്ടം ലഭിക്കാൻ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാപെയിനാണെന്നു ഹരിയാന ശിശു ക്ഷേമ മന്ത്രി കവിതാ ജെയ്ൻ.

  • By Ankitha
Google Oneindia Malayalam News

ചചണ്ഡിഗഡ്: മാനുഷി ചില്ലാറി ലോകസുന്ദരി പട്ടം ലഭിക്കാൻ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാപെയിനാണെന്നു ഹരിയാന ശിശു ക്ഷേമ മന്ത്രി കവിതാ ജെയ്ൻ. മാനുഷിയുടെ വിജയം ക്യംപെയ് ന്റെ കൂടി വിജയമാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാംപെയ്ൻ ശരിയായ ദിശയിലാണ് പോകുന്നതെന്നു ഇതിലൂടെ വെളിവാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനും സമൂഹത്തിൽ മുൻപന്തിയിലെത്തിക്കുന്നതിനും വേണ്ടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ ബോട്ടി പഠാവോ.

manushi

അവസാനം അമേരിക്കയുടെ സമ്മർദ്ദത്തിന് ഫലം കണ്ടു, ചൈനീസ് പ്രതിനിധി ഉത്തരകൊറിയയിൽഅവസാനം അമേരിക്കയുടെ സമ്മർദ്ദത്തിന് ഫലം കണ്ടു, ചൈനീസ് പ്രതിനിധി ഉത്തരകൊറിയയിൽ

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക് ശേഷം 15 വർഷത്തിന് ശേഷമാണ് ഇന്ത്യൻ യുവതിയ്ക്ക് ലോകസുന്ദരി പട്ടം ലഭിക്കുന്നത്. ഹരിയാന സ്വദേശിയായ മാനുഷി സൊൻപതിലെ ഭഗത് ഫുൽസിംഗ് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിയാണ്.

ലോകത്തിലെ ഏറ്റവും പ്രതിഫലം ലഭിക്കുന്ന ജോലി

ലോകത്തിലെ ഏറ്റവും പ്രതിഫലം ലഭിക്കുന്ന ജോലി

മത്സരത്തിനിടെ മാനുഷിയോട് വിധി കർത്താക്കൾ ചോദിച്ച ചോദ്യവും അതിനോടുള്ള ഉത്തരവും ഏറെ ശ്രദ്ധേയമായിരുന്നു. ഏത് ജോലിക്കാണ് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കേണ്ടത്? കാരണം? ഇതിനുള്ള ഉത്തരമാണ് മാനുഷിയുടെ ലോക ശ്രദ്ധ ഉയർത്തിയത്.

അമ്മയയെയാണ് ആദരിക്കേണ്ടത്

അമ്മയയെയാണ് ആദരിക്കേണ്ടത്

അമ്മയാണ് ഏറ്റവും അധികം ആദരം അർഹിക്കുന്നത്. അമ്മ എന്ന ജോലിയ്ക്ക് പണമല്ല പ്രതിഫലം , സ്നേഹവും ബഹുമാനവുമാണ്. തന്റെ ജീവിതത്തിൽ ഏറ്റവും പ്രചോദനമായത് അമ്മയാണെന്നും മാനുഷിയാണെന്നും പറഞ്ഞു. എന്നാൽ മാനുഷിയുടെ മറുപടി അവസാനിക്കും മുൻപ് തന്നെ സദസിൽ നിന്ന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

ബ്യൂട്ടി വിത്ത് എ പര്‍പ്പസ് പ്രോജക്ട്

ബ്യൂട്ടി വിത്ത് എ പര്‍പ്പസ് പ്രോജക്ട്

ഇന്ത്യയില്‍ ഇപ്പോഴും കോടിക്കണക്കിന് സ്ത്രീകള്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട അനേകം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണ്. പലര്‍ക്കും ഇത് സംബന്ധിച്ച് വ്യക്തമായ ധാരണപോലുമില്ല . ഇതായിരുന്നു മാനുഷിയുടെ ബ്യൂട്ടി വിത്ത് എ പർപ്പസ് പ്രോജക്ട്. ഇതിനായി ഇന്ത്യയിലെ ഇരുപതിൽ പരം ഗ്രമാങ്ങളിൽ സഞ്ചരിക്കുകയും അയ്യായിരത്തിലധികം സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കു വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

ആറാമത്തെ ഇന്ത്യക്കാരി

ആറാമത്തെ ഇന്ത്യക്കാരി

ലോക സുന്ദരി പട്ടം അണിയുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി ചില്ലാറി. ചൈനയിലെ സാന്യയിൽ നടന്ന മത്സരത്തിൽ 108 സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി ഒന്നാം സ്ഥാനം നേടിയെടുത്തത്. രണ്ട് മാസം മുമ്പെ നടന്ന ഫെമിന മിസ് ഇന്ത്യാ കിരീടവും മാനുഷിയ്ക്ക് ലഭിച്ചിരുന്നു. റീത്ത ഫാരിയയ്ക്കും ഐശ്വര്യ റായിക്കും ഡയാന ഹെയ്ഡനും പ്രിയങ്ക ചോപ്രക്കും ശേഷം ലോക സുന്ദരി പട്ടം ലഭിച്ച ഇന്ത്യക്കാരിയാണ് മാനുഷി.

റീത്ത ഫാരിയയുടെ പിൻകാമി

റീത്ത ഫാരിയയുടെ പിൻകാമി

അമ്പത്തിയൊന്ന് വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ ആദ്യമായി ലോക സുന്ദരി പട്ടം കൊണ്ടുവന്നത് റീത്ത ഫാരിയ ആയിരുന്നു. അന്ന് റീത്ത മെഡിക്കൽ വിദ്യാർഥിയായിരുന്നു. എന്നാൽ ഇന്നും ഇതേ ചരിത്രം ആവർത്തിച്ചിരിക്കുകയാണ് . സൊൻപതിലെ ഭഗത് ഫുൽസിംഗ് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിയാണ് മാനുഷി.

English summary
Manushi Chhillar winning the Miss World 2017 title last night and ending India's 17-year wait for the crown to come back saw laudatory messages pouring in from several quarters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X