കൂടുതല്‍ സിനിമാനടിമാര് വേശ്യാവൃത്തിയിലെന്ന് ശ്വേത
ഹൈദരാബാദ്: സിനിമാ രംഗത്തുനിന്നും കൂടുതല്‍ നടിമാര്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ട് എന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ബന്ജാര ഹില്‍സില്‍ നിന്നും അനാശാസ്യത്തിനിടെ പിടിയിലായ ശ്വേത ബസുവാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വേശ്യാവൃത്തിയിലും സെക്സ് റാക്കറ്റിലും പെട്ട നടിമാരെ തനിക്ക് അറിയാം. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ ശ്വേത വെളിപ്പെടുത്തിയിട്ടില്ല.
പോലീസിനോടും മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കവേയാണ് ശ്വേത ബസു ഇക്കാര്യം പറഞ്ഞത്. വേശ്യാവൃത്തി സിനിമയിലെ നായികമാര്‍ക്കിടയിലെ ഒരു സാധാരണ കാര്യമാണ്. ദാരിദ്ര്യം സഹിക്കാന്‍ പറ്റാതെയാണ് താന്‍ വഴിവിട്ടു ജീവിക്കാന്‍ തുടങ്ങിയത് എന്നാണ് അറസ്റ്റിലായ ശേഷം ശ്വേത ബസു പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞത്.
എനിക്ക് മുന്നില്‍ മറ്റ് വഴികളൊന്നുമില്ലായിരുന്നു. സെക്സ് റാക്കറ്റിന്റെ ഭാഗമാകാന്‍ പലരും എന്നെ പ്രേരിപ്പിച്ചു. മറ്റൊരു വഴിയും കാണാത്തത് കൊണ്ടാണ് ഞാന്‍ ഇതില്‍ പെട്ടത്. സിനിമാ ഫീല്‍ഡില്‍ ഞാന്‍ മാത്രമല്ല ഇത്തരം പ്രശ്നങ്ങളില്‍ പെട്ടിരിക്കുന്നത്. പല നായികമാരും ഇത്തരം ഘട്ടങ്ങള്‍ കഴിഞ്ഞവരാണ്. ശ്വേത ബസു ഇതാദ്യമായല്ല ഇത്തരം കേസില്‍ പെടുന്നത്. ഇതിന് മുന്‍പ് ഒരു സ്റ്റിംഗ് ഓപ്പറേഷനിലും അനാശാസ്യത്തിനിടെ ഇവര്‍ പിടിക്കപ്പെട്ടിരുന്നു.
ദേശീയ അവാര്‍ഡ് ജേതാവായ ശ്വേത ബസു നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് നടിയായ ശ്വേത ടി വി സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ശ്വേത ബസുവിനെതിരെ മാധ്യമങ്ങള്‍ ആക്രമണം നടത്തുകയാണ് എന്ന് ആരോപിച്ച് കരണ്‍ ജോഹറും വിശാല്‍ ഭരദ്വാജും അടക്കമുള്ള ബോളിവുഡ് സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.