കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ 26 മരണം: 32 പേര്‍ക്ക് പരിക്ക്, അപകടം ബസും ഓട്ടോയും കൂട്ടിയിടിച്ച്!!

  • By S Swetha
Google Oneindia Malayalam News

മുബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 26 ആയി. ഓട്ടോയുമായി കൂട്ടിയിടിച്ച ബസ്സ് കിണറിലേക്ക് പതിച്ചതിനെ തുടര്‍ന്നാണ് അപകടം. മരിച്ചവരില്‍ 7 വയസ്സുകാരിയും ഉള്‍പ്പെടുന്നു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനും മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനുമായി സുരക്ഷാ പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി മുഴുവന്‍ കര്‍മ്മനിരതരായിരുന്നു.

 ദില്ലിയില്‍ ബിജെപിക്ക് 30 മുതല്‍ 35 സീറ്റ് വരെ ലഭിക്കും, സര്‍വ്വേ ഫലം പുറത്ത്, 'തുറുപ്പ്' ഇങ്ങനെ ദില്ലിയില്‍ ബിജെപിക്ക് 30 മുതല്‍ 35 സീറ്റ് വരെ ലഭിക്കും, സര്‍വ്വേ ഫലം പുറത്ത്, 'തുറുപ്പ്' ഇങ്ങനെ

ക്രെയിന്‍ ഉപയോഗിച്ചാണ് അപകടത്തില്‍പ്പെട്ട ബസ്സ് കിണറ്റില്‍ നിന്നും പുറത്തെടുത്തത്. ചൊവ്വാഴ്ച രാത്രിയോടെ നടന്ന അപകടമറിഞ്ഞ് നിരവധിയാളുകള്‍ സംഭവ സ്ഥലത്തേക്ക് ഒഴുകിയെത്തി. ബുധനാഴ്ച പുലര്‍ച്ചെയാണ് മുംബൈയില്‍ നിന്ന് 254 കിലോമീറ്റര്‍ അകലെയുള്ള നാസിക് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേന 26 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബസ്് ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ 32 പേര്‍ ചികിത്സയിലാണെന്ന് ദേശീയ ദുരന്ത സേന വക്താവ് സച്ചിദാനന്ദ് ഗാവ്‌ഡെ പറഞ്ഞു.

accident-158

നിര്‍ഭാഗ്യകരമായ അപകടത്തിപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. മരിച്ചവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രതിവര്‍ഷം 150,000 ത്തിലധികം വാഹനാപകട മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോശം റോഡുകള്‍, കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങള്‍. പല ഹൈവേകളും റോഡുകളും നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണം മോശം അവസ്ഥയിലാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ആളുകളുടെ ദിവസേനയുള്ള യാത്രയെ പ്രതികൂലമായി ബാധിക്കുന്നതായും പലരുടെയും ജീവന്‍ പോലും അപകടത്തിലാക്കുന്നതായും റി്‌പ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല ശൈത്യകാലമായതോടെ പലയിടങ്ങളിലെയും മഞ്ഞ് വീഴ്ച അപകട നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.

English summary
Many dies in bus accident in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X