കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലെ തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 20 പേര്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീരില്‍ മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുണ്ടായ തീവ്രവാദ ആക്രമണങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിലാണ് ആഗസ്റ്റ് 5ന് ശേഷം 20 പേര്‍ കൊല്ലപ്പെട്ടതായി അറിയിച്ചത്. ഇതില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുംം 17 സാധാരണക്കാരും ഉള്‍പ്പെടുന്നു. ഇതേകാലയളവില്‍ ചുരുങ്ങിയത് 129 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. പാര്‍ലമെന്റ് അംഗം അബ്ദുള്‍ വഹാബിന്റെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് രേഖാമൂലം മറുപടി നല്‍കിയത്.

 വാക്ക് പാലിക്കാന്‍ ശരദ് പവാര്‍; മടങ്ങിയെത്തിയ അജിത് പവാറിനെ നിയമസഭ കക്ഷി നേതാവാക്കും? വാക്ക് പാലിക്കാന്‍ ശരദ് പവാര്‍; മടങ്ങിയെത്തിയ അജിത് പവാറിനെ നിയമസഭ കക്ഷി നേതാവാക്കും?

ക്രമസമാധാന പാലനത്തിനുള്ള പൊലീസിന്റെ നടപടികളില്‍ ആഗസ്റ്റ് 5 മുതല്‍ ആരും മരിച്ചിട്ടില്ലെന്നും ജമ്മു കശ്മീര്‍ സര്‍ക്കാറിനെ ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് 5 മുതല്‍ 5,161 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 609 പേര്‍ മാത്രമാണ് ഇപ്പോള്‍ തടങ്കലില്‍ കഴിയുന്നത്. അറസ്റ്റിലായവരില്‍ 281 പേരെങ്കിലും കല്ലെറിയല്‍ കേസിലാണ് പിടിയിലായിട്ടുള്ളത്.

security-forces7-

അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലുള്ള വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി, ജസ്റ്റിസ് ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് മാറ്റി വെച്ചത്. ആസാദിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്. ജമ്മു കശ്മീരില്‍ ദേശീയ സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിലും ദശലക്ഷക്കണക്കിന് ആളുകളെ തടങ്കലില്‍ വെക്കാന്‍ സാധിക്കില്ലെന്ന് സിബല്‍ കോടതിയില്‍ അറിയിച്ചു.


എന്നാല്‍ താഴ്‌വരയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ കശ്മീര്‍ ഭരണകൂടം ന്യായീകരിച്ചു. വിഘടനവാദികളും തീവ്രവാദികളും പാകിസ്താന്‍ സൈന്യവും ഇന്റര്‍നെറ്റ് വഴി സോഷ്യല്‍ മീഡിയയില്‍ 'ജിഹാദിന്' ആളുകളെ പ്രേരിപ്പിക്കുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു.

English summary
Many dies in terror attacks in Jammu Kashmir after abrogation of special status
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X