കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ സ്‌ഫോടനം; ഒമ്പത് മരണം, ഒട്ടേറെ പേര്‍ ഗുരുതരാവസ്ഥയില്‍, തീഗോളം

Google Oneindia Malayalam News

റായ്പൂര്‍: ചത്തീസ്ഗഡിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ പൈപ്പ്‌ലൈനില്‍ സ്‌ഫോടനം. ഒമ്പതു പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ളതാണ് ഭിലായ് സ്റ്റീല്‍ പ്ലാന്റ്. ഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഒമ്പതു പേര്‍ മരിച്ചുവെന്ന് ജില്ലാ പോലീസ് മേധാവി സ്ഥിരീകിരിച്ചു.

Sai

സ്‌ഫോടനം നടന്ന സ്ഥലത്ത് 30ഓളം ജീവനക്കാരുണ്ടായിരുന്നു. ഗ്യാസ് പൈപ്പ് ലൈനിലെ അറ്റക്കുറ്റ പണി നടത്തുകയായിരുന്നു ഇവര്‍. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ജീവനക്കാര്‍ എടുത്തെറിയപ്പെട്ടു. ഏറെ ദൂരെയാണ് പലരും ചെന്നുവീണത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

ഒമ്പതു പേരും സംഭവസ്ഥലത്ത് തന്നെയാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.

സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീ ആളിപ്പടര്‍ന്നത് ഏറെ നേരം ആശങ്കക്കിടയാക്കി. അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിച്ച സ്ഥലത്ത് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പോലീസ് ആദ്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പുക മൂടിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുസ്സഹമായി. പിന്നീട് ഏറെ നേരത്തിന് ശേഷമാണ് ഒമ്പതു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചത്. മരണസഖ്യ കൂടിയേക്കുമെന്നാണ് സൂചന. പ്ലാന്റില്‍ പരിശോധന വൈകുന്നേരവും തുടരുകയാണ്.

English summary
Many dead, 14 injured in Bhilai steel plant blast in Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X