ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 20 മരണം!! രക്ഷാ പ്രവര്‍ത്തനം തുടരുന്നു, പരിക്കേറ്റവര്‍ ആശുപത്രിയില്‍
ത്ലജ് നദിയിലെ തീരത്ത് 200 മീറ്റര്‍ താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്.
ഷിംല: ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചതായി സംശയം. റാം പൂര്‍ ജില്ലയില്‍ വച്ച് സ്വകാര്യ ബസാണ് കൊക്കയിലേയ്ക്ക് മറിഞ്ഞത്. 40 യാത്രക്കാരുമായി പുറുപ്പെട്ട ബസാണ് വ്യാഴാഴ്ച രാവിലെ 9.15 ഓടെയാണ് അപകടത്തില്‍പ്പെട്ടത്. റോക്കെങ് പീയോയില്‍ നിന്ന് സോളനിലേയ്ക്ക് സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. തലസ്ഥാന നഗരമായ ഷിംലയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ദേശീയ പാത അഞ്ചിലായിരുന്നു അപകടം.

പോലീസും പൊതുജനങ്ങളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പരിക്കേറ്റ നാല് പേരെ ഇതിനകം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ മരിച്ചിരിക്കാനുള്ള സാധ്യതയാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. സത്ലജ് നദിയിലെ തീരത്ത് 200 മീറ്റര്‍ താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്.












Click it and Unblock the Notifications