കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പല ഇന്ത്യക്കാരും ദളിതരെയും മുസ്ലിങ്ങളെയും മനുഷ്യരായി കാണുന്നില്ല; യോഗിക്കെതിരെ രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്താകമാനം പ്രതിഷേധത്തിന് ഇടയാക്കിയ ഹത്രാസ് പീഡന കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ ഹത്രാസിലേക്കുള്ള യാത്ര ഏറെ വിവാദമായിരുന്നു. ആദ്യതവണ പോലീസ് തടയുകയും മര്‍ദ്ദിക്കുകയും തിരിച്ചയക്കുകയുമായിരുന്നു.

രണ്ടാം യാത്രയിലാണ് ഇരയുടെ കുടുംബത്തെ കാണാന്‍ സാധിച്ചത്. ദളിത് യുവതിയെ പീഡിപ്പിച്ച ശേഷം നല്ലെട്ട് ഒടിക്കുകയും കഴുത്ത് പൊട്ടിക്കുകയും നാവ് അരിയുകയും ചെയ്ത സംഭവമാണ് ഹത്രാസിലേത്. ദളിത് യുവതിയെ നാല് ഉന്നതജാതിക്കാരായ യുവാക്കള്‍ പീഡിപ്പിച്ചു എന്നാണ് കേസ്. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം....

 മനുഷ്യരായി പരിഗണിക്കുന്നില്ല

മനുഷ്യരായി പരിഗണിക്കുന്നില്ല

പല ഇന്ത്യക്കാരും ദളിതരെയും മുസ്ലിങ്ങളെയും ആദിവാസികളെയും മനുഷ്യരായി പരിഗണിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങള്‍ കാരണമായി ആരും ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും യുപി പോലീസും പറയുന്നത്. പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടില്ല എന്നാണ് പല ഇന്ത്യക്കാരും പറയുന്നത്- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

 കേസ് അട്ടിമറിക്കാന്‍

കേസ് അട്ടിമറിക്കാന്‍

ഹത്രാസിലെ ദളിത് യുവതി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന യുപി പോലീസ് പറയുന്ന റിപ്പോര്‍ട്ട് പങ്കുവച്ചാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. താനും യുവതിയും ഇഷ്ടത്തിലായിരുന്നുവെന്നും ഇത് എതിര്‍ത്തിരുന്ന യുവതിയുടെ കുടുംബമാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതികളിലൊരാള്‍ പറഞ്ഞത്.

വയലില്‍ വച്ച്

വയലില്‍ വച്ച്

സെപ്തബര്‍ നാലിനാണ് നാല് ഉന്നത ജാതിക്കാരായ യുവാക്കള്‍ ചേര്‍ന്ന് വയലില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതത്രെ. ക്രൂരമായി യുവതി ആക്രമിക്കപ്പെട്ടിരുന്നു. കുടുംബം കണ്ടെത്തുന്ന വേളയില്‍ നഗ്നമായി കിടക്കുകയായിരുന്നു. തുടര്‍ന്നാണ് ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ടാഴ്ച പിന്നിടവെ യുവതി മരിച്ചു.

നിര്‍ബന്ധപൂര്‍വം...

നിര്‍ബന്ധപൂര്‍വം...

ദില്ലിയില്‍ 2012ല്‍ നടന്ന നിര്‍ഭയ കൂട്ട ബലാല്‍സംഗവുമായിട്ടാണ് പല പ്രമുഖരും ഈ സംഭവത്തെ താരതമ്യം ചെയ്തത്. യുവതിയുടെ മൃതദേഹം യുപി പോലീസ് നിര്‍ബന്ധപൂര്‍വം പുലര്‍ച്ചെ ദഹിപ്പിച്ചതും വിവാദമായിരുന്നു. പ്രതിഷേധം ഉയരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസ് പിന്നീട് വിശദീകരിച്ചു.

പോലീസ് വിസമ്മതിച്ചു

പോലീസ് വിസമ്മതിച്ചു

തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് വിസമ്മതിച്ചു. പ്രതിഷേധം ശക്തമായപ്പോഴാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം, യുവതിയുടെ വീട് സന്ദര്‍ശിക്കാനെത്തിയവര്‍ക്കെതിരെ 19 കേസുകള്‍ രജിറ്റര്‍ ചെയ്തു. യോഗി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു കേസ്. മലയാളിയായ മാധ്യമപ്രവര്‍ത്തകനെതിരെയും ഈ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

രാഹുലിന്റെ സന്ദര്‍ശനം

രാഹുലിന്റെ സന്ദര്‍ശനം

കഴിഞ്ഞാഴ്ച രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസിലെ യുവതിയുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ടിരുന്നു. പക്ഷേ, യുപി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. ഇത് ഏറെ വിവാദത്തിന് ഇടയാക്കി. അന്ന് മടങ്ങിയ രാഹുല്‍ ഗാന്ധിയും സംഘവും രണ്ടുദിവസം കഴിഞ്ഞ് വീണ്ടും ഹത്രാസിലേക്ക് പുറപ്പെടുകയും പ്രതിഷേധത്തെ തുടര്‍ന്ന് സന്ദര്‍ശന അനുമതി നല്‍കുകയുമായിരുന്നു.

ബിജെപി നീക്കം അറിഞ്ഞ് കളിച്ച് സിപിഎം; ജോസിന് വിട്ടുകൊടുക്കുന്ന മണ്ഡലങ്ങള്‍, 3 സിറ്റിങ് സീറ്റുകള്‍ബിജെപി നീക്കം അറിഞ്ഞ് കളിച്ച് സിപിഎം; ജോസിന് വിട്ടുകൊടുക്കുന്ന മണ്ഡലങ്ങള്‍, 3 സിറ്റിങ് സീറ്റുകള്‍

 എംജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; റിയാലിറ്റി ഷോ വിവാദം എംജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; റിയാലിറ്റി ഷോ വിവാദം

English summary
Many Indians don't consider Dalits, Muslims and Tribals to be human- Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X