കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു: 15 പേര്‍ക്ക് ഗുരുതര പരിക്ക്, ബസ് നിയന്ത്രണം വിട്ടു!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 32 ആയി.
ഗുരുതരമായി പരിക്കേറ്റ 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ യാത്രക്കാരുമായി പോയ ബസ് രാജസ്ഥാനിലെ ദുബിയ്ക്ക് അടുത്തുവച്ച് ബാനസ് നദിയിലേയ്ക്ക് മറിയുകയായിരുന്നു. പാലത്തിന് സമീപത്തുവച്ച് ബസ് പുഴയിലേയ്ക്ക് മറിയുകയായിരുന്നു. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് പുഴയിലേയ്ക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ച് വരികയാണ്.

മധ്യപ്രദേശില്‍ നിന്ന് ഉത്തര്‍പ്രദേശില്‍ നിന്ന് 40 ഓളം യാത്രക്കാരുമായി പുറപ്പെട്ട ബസാണ് രാജസ്ഥാനില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ലാല്‍സത്തിലെ ക്ഷേത്രത്തിലേക്ക് പോകുന്നവരായിരുന്നു യാത്രക്കാരില്‍ ഭൂരിഭാഗവും. അമിത വേഗതയിലെത്തിയ ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. ജില്ലാ അധികൃതര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

accident

രാജസ്ഥാനിലെ ബാനസ നദിയിലേയ്ക്ക് ബസ് മറിഞ്ഞ് 32 പേര്‍ മരിച്ചവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും രക്ഷാപ്രവര്‍ത്തനത്തിന് എല്ലാത്തരത്തിലുള്ള സഹായവും പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തുു.

English summary
At least 25 people dead and over 15 are reported to have suffered serious injuries after a passenger bus fell into Banas river today in Sawai Madhopur's Dubi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X