കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനത്തിൽ വിറച്ച് പാകിസ്താൻ; മരണ സംഖ്യ 26 കടന്നു, 300 പേർക്ക് പരുക്ക്, ഉത്തരേന്ത്യയിൽ പരിഭ്രാന്തി

Google Oneindia Malayalam News

ദില്ലി: വടക്കൻ പാകിസ്താനിൽ ചൊവ്വാഴ്ച ഉണ്ടായ ഭൂചലനത്തിൽ ഇതുവരെ 26 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 300ൽ അധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെ വടക്കൻ പാകിസ്താനിലെ നിരവധി നഗരങ്ങളിൽ റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്ത്യയിലെ ദില്ലി, ഡെറാഡൂൺ, കശ്മീർ മേഖലകളിലും നേരിയ ഭൂചലനം ഉണ്ടായി.

മോദിക്ക് ചെക്ക് വെക്കാൻ ശ്രമം, എട്ടിന്റെ പണി വാങ്ങി ശശി തരൂർ, ഇന്ദിര 'ഇന്ത്യ'യായി, ട്വീറ്റ് അബദ്ധം!മോദിക്ക് ചെക്ക് വെക്കാൻ ശ്രമം, എട്ടിന്റെ പണി വാങ്ങി ശശി തരൂർ, ഇന്ദിര 'ഇന്ത്യ'യായി, ട്വീറ്റ് അബദ്ധം!

പാക് അധിനിവേശ കശ്മീരിലെ മിർപൂരാണ് പ്രഭവകേന്ദ്രം എന്നാണ് കരുതുന്നത്. മിർപൂരിലും പരിസര പ്രദേശങ്ങളിലുമായാണ് 26 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരുക്കേൽക്കുകയും ചെയ്തതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

pak

ഇസ്ലാമാബാദിൽ നിന്നും 120 കിലോമീറ്റർ അകലെയാണ് റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് അടുത്തുള്ള പ്രധാന നഗരമായ റാവൽപിണ്ടിയിൽ വൻനാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.

അതിർത്തിയിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ലെങ്കിലും ജനങ്ങൾ പരിഭ്രാന്തരായി. ജമ്മുകശ്മീർ, പഞ്ചാബ്, ഹരിയാ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ പ്രകടമ്പനം അനുഭവപ്പെട്ടിരുന്നു. പാക് അധീന കശ്മീരിലെ മിർപൂരിൽ നിരവധി വീടുകളും പള്ളികളും തകർന്നതായാണ് റിപ്പോർട്ട്. പ്രധാന നഗരങ്ങളിൽ ചിലയിടത്ത് റോഡുകൾ തകർന്ന് ഗതാഗത സംവിധാനങ്ങൾ പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ അറിയിച്ചു. 2005ലുണ്ടായ ശക്തമായ ഭൂചലനത്തിൽ പാക് അധീന കശ്മീരിലും ഖൈബർ പക്തുൻവയിലുമായി 90,000ൽ അധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.

English summary
Many killed after earthquake of 5.8 magnitude rocks northerns Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X