കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് കനാലിലേക്ക് മറിഞ്ഞ് 36 മരണം; മരിച്ചവരിൽ 10 സ്ത്രീകളും...

ബലിർഘട്ട് പാലത്തിന്റെ കൈവരി ഇടിച്ചുതകർത്ത ശേഷം ബസ് ഗ്രോഗ കനാലിലേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. മുർഷിദാബാദ് ജില്ലയിലെ ബലിർഘട്ടിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ശിഖർപൂരിൽ നിന്ന് മാൽഡയിലേക്ക് പോകുകയായിരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.

കണ്ണില്ലാത്ത ക്രൂരത! എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ 28കാരൻ പീഡിപ്പിച്ചു, കുട്ടി ഗുരുതരാവസ്ഥയിൽ...കണ്ണില്ലാത്ത ക്രൂരത! എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ 28കാരൻ പീഡിപ്പിച്ചു, കുട്ടി ഗുരുതരാവസ്ഥയിൽ...

ഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി മുസ്ലീം മതസ്ഥാപനത്തിന് മുന്നിലിട്ടു! ഒരാഴ്ചയ്ക്കിടെ രണ്ട് കൊലപാതകംഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി മുസ്ലീം മതസ്ഥാപനത്തിന് മുന്നിലിട്ടു! ഒരാഴ്ചയ്ക്കിടെ രണ്ട് കൊലപാതകം

ബലിർഘട്ട് പാലത്തിന്റെ കൈവരി ഇടിച്ചുതകർത്ത ശേഷം ബസ് ഗ്രോഗ കനാലിലേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ പത്ത് സ്ത്രീകൾ ഉൾപ്പെടെ 36 പേർ മരിച്ചെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. ഇതിൽ 32 പേരുടെ മൃതദേഹങ്ങൾ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. കൂടുതൽ പേർ കനാലിലുണ്ടെന്ന സംശയത്തിൽ രണ്ടാംദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്.

accident

അതേസമയം, രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. രോഷാകുലരായ ജനക്കൂട്ടം പോലീസ് ജീപ്പ് കത്തിച്ചു. തുടർന്ന് പോലീസ് ലാത്തി വീശി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.

ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ബംഗാൾ സർക്കാർ അഞ്ച് ലക്ഷം രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനർജിയും വിവിധ മന്ത്രിമാരും അപകടസ്ഥലം സന്ദർശിച്ചു.

English summary
36 killed bus accident in murshidabhad, bengal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X