ഹരിയാനയിൽ കാറിനും ജീപ്പിനും മുകളിലൂടെ ട്രക്ക് പാഞ്ഞുകയറി, 13 മരണം, നിരവധിപേർക്ക് പരിക്ക്
സോനിപത്ത്: ഹരിയാനയിലെ സോനിപതിൽ കാറിനും ജീപ്പിനും മുകളിലൂടെ ട്രക്ക് പാഞ്ഞുകയറി 12 മരണം. ഹരിയാന സോനിപത് ജില്ലയിലെ മുദ്ലാന ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. തെറ്റായ ദിശയിൽ വന്ന ട്രക്ക് എതിർദിശയിൽ വന്ന വാഹനങ്ങൾക്ക് മുകളിലൂടെ പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ 7 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമാണെന്ന് സോനിപത്ത് എസ്പി പ്രതീക്ഷ ഗോദാര പറഞ്ഞു. ഗൊഹന- പാനിപത് ദേശീയ പാതയിൽ ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്.

അപകടം ഉണ്ടായതോടെ ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസും അഗ്നിശമന സേനയും രംഗത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരുക്കേറ്റവരെ കാൺപൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications