കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനെ വിറപ്പിച്ച് പൊടിക്കാറ്റ്: സംസ്ഥാനത്ത് 24 പേരുടെ ജീവനെടുത്തു, 100 പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലുണ്ടായ പൊടിക്കാറ്റിനെ തുടര്‍ന്ന് 24 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുു. ബുധനാഴ്ച രാത്രിയാണ് രാജസ്ഥാനിലെ ഭരത്പൂര്‍, അല്‍വാര്‍, ധോല്‍പ്പൂര്‍ ജില്ലകളില്‍ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. നൂറ് കണക്കിന് വൈദ്യുതി പോസ്റ്റുകളും മരങ്ങളും കാറ്റിനെ തുടര്‍ന്ന് കടപുഴകി വീഴുകയായിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭരത്പൂരില്‍ മാത്രം 12 പേരാണ് കൊല്ലപ്പെട്ടത്. ആല്‍വാറില്‍ നാല് പേരും ധോല്‍പൂരില്‍ ആറ് പേരും ജുന്‍ജു, ബികാനീര്‍ എന്നിവിടങ്ങളില്‍ ഓരോത്തരുമാണ് കൊല്ലപ്പെട്ടത്. ശക്തമായ പൊടിക്കാറ്റ് വ്യാപകമായി നാശം വിതച്ചതോടെ വൈദ്യുതി വിതരണം നിര്‍ത്തിവെക്കുകയായിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ട്വീറ്റ് ചെയ്തിട്ടുണ്ട്. തകരാറിലായ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി ഗുലാബ് ചന്ദ് കഠാരിയ നേതൃത്വം നല്‍കുമെന്ന് മുഖ്യമന്ത്രി ട്വീറ്റില്‍ കുറിച്ചു. മന്ത്രിമാരായ അരുണ്‍ ചതുര്‍വേദി, ആരോഗ്യമ ന്ത്രി കാളിചരണ്‍ സരഫ്, സുരേന്ദ്രപാല്‍ സിംഗ് എന്നിവര്‍ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങള്‍ ശ്രദ്ധിച്ചിരുന്നു. നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആല്‍വാറില്‍ സ്വകാര്യ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

storm-

പൊടിക്കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 50,000 രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തോടെ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ട് ജന്മദിനാഘോഷങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. പൊടിക്കാറ്റിനെ തുടര്‍ന്ന് മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് കൊണ്ടുള്ള ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

English summary
At least 24 were killed and more than 100 injured in different parts of Rajasthan as a high-speed dust storm on Wednesday night wreaked havoc in Bharatpur, Alwar and Dholpur districts and left a trail of destruction, uprooting hundreds of trees and electricity poles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X