Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ നേതാക്കള്‍ കൂട്ടത്തോടെ എഎപിയിലേക്ക്; രാഷ്ട്രീയ ചിത്രം മാറുന്നു

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ വലിയ മാറ്റം സംഭവിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. എഎപി നേതാവ് പൃഥ്വി റെഡ്ഡി പറയുന്നത് വിവിധ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കള്‍ എഎപിയില്‍ ഉടന്‍ ചേരുമെന്നാണ്. ആറാഴ്ചക്കകം മാറ്റം സംഭവിക്കുമെന്നും അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് എഎപി നേതാക്കള്‍ വിശദീകരിക്കുന്നത്. ഡല്‍ഹിയില്‍ സംഭവിച്ച പോലുള്ള മാറ്റം എല്ലായിടത്തും സാധ്യമാകുമോ എന്നാണ് അവരുടെ ആശങ്ക. എന്നാല്‍ പഞ്ചാബില്‍ എഎപി നേടിയ വിജയം ഇവരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. കര്‍ണടാകത്തിലും ഇനി മാറ്റം വരുമെനനും പൃഥ്വി റെഡ്ഡി പറഞ്ഞു.

a

അടുത്ത വര്‍ഷം ആദ്യത്തിലാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് എഎപി. സ്ഥാനാര്‍ഥികളെ ഏകദേശം കണ്ടെത്തി കഴിഞ്ഞു. ഇവരോട് സ്വന്തം മണ്ഡലങ്ങളില്‍ സജീവമാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സാധാരണക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. മണ്ഡലത്തിലെ എല്ലാ വീടുകളിലും പ്രചാരണം നടത്താനും ജനങ്ങളുമായി ബന്ധം സ്ഥാപിക്കാനും വരുന്ന ഒമ്പത് മാസം ഉപയോഗിക്കണമെന്ന് എഎപി നേതൃത്വം നിര്‍ദിഷ്ട സ്ഥാനാര്‍ഥികളോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷത്തെ വോട്ട് ബാങ്കാക്കി മാറ്റുകയാണ് കോണ്‍ഗ്രസ്. ഭൂരിപക്ഷത്തെ ബിജെപിയും ഉപയോഗിക്കുന്നു. എന്നാല്‍ സാധാരണക്കാരായ എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ഞങ്ങള്‍ നല്‍കുന്ന നിര്‍ദേശമെന്നും പൃഥ്വി റെഡ്ഡി പറഞ്ഞു.

2018ല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി മല്‍സരിച്ചിരുന്നു. 28 സീറ്റിലാണ് അന്ന് ജനവിധി തേടിയത്. ഒരു സീറ്റിലും ജയിച്ചില്ല എന്ന് മാത്രമല്ല, ആകെ 0.06 ശതമാനം വോട്ട് മാത്രമേ നേടാനനായുള്ളു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപി കര്‍ണാടകത്തില്‍ എവിടെയും മല്‍സരിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാണ് എഎപി. ഈ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ വീണ്ടും പരീക്ഷണം നടത്താനാണ് ശ്രമം.

രണ്ടു മാസം കഴിഞ്ഞാല്‍ ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പാണ്. 243 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. എഎപി ശക്തമായ പ്രചാരണത്തിന് ഒരുങ്ങുകയാണിവിടെ. 200ലധികം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ എഎപി ആലോചിക്കുന്നുണ്ടത്രെ. കൂടുതല്‍ പേര്‍ എഎപിയില്‍ ചേരുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബിജെപിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുന്നവര്‍ ഇനി ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും കര്‍ണാടകയിലെ എപി വക്താവ് വിജയ് ശാസ്ത്രിമഠ് പറഞ്ഞു. വികസം മാത്രമാണ് ഞങ്ങളുടെ അജണ്ട എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2010 മുതല്‍ ബെംഗളൂരു കോര്‍പറേഷന്‍ (ബിബിഎംപി) ഭരിക്കുന്നത് ബിജെപിയാണ്. ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും അവരാണ് ജയിച്ചത്. 2020ന് ശേഷം തിരഞ്ഞടുപ്പ് നടന്നിട്ടില്ല. തിരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ ബിജെപിയില്‍ തന്നെ വിമര്‍ശനമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഒബിസി സംവരണവുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതിയുടെ പരിഗണനിയിലായതിനാലാണ് തിരഞ്ഞെടുപ്പ് വൈകുന്നതെന്ന് ബിജെപി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+